Main   Myprofile    Registration     Logout   Login                Wednesday,2024-12-04, 1:01 PM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
മദീനത്ത് പ്രാർത്ഥിക്കാൻ ചെന്ന വ്യാജ സുന്നികളെ തടയുന്നത് കാണു
hidayaDate: Thursday, 2014-11-20, 3:30 PM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
മദീനത്ത് പ്രാർത്ഥിക്കാൻ ചെന്ന വ്യാജ സുന്നികളെ തടയുന്നത് കാണുക..

മദീനത്ത് ഹംസ (റ) കബരിന്റെ അടുത്തു ഇസ്ത്തിഗാസ നടത്താന്‍ ചെന്ന സുന്നികളെ ഓടിക്കുന്നത് കാണുക.. കബരിലുല്ലവരോട് സലാം പറയുക.. കബരിലുള്ളവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രര്‍ത്തിക്കുക... പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം എത്രയോ ഖുര്‍'ആന്‍ ആയത്തുകള്‍ ..
നിന്നെ മാത്രം ഞങ്ങള്‍ ആരതിക്കുന്നു.നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.(1:5 )

(നബിയേ)പറയുക: ഞാന്‍ എന്റെ് രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്ത്ഥികക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്ക്കു കയില്ല.(വി :ഖു 72:20)

നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച. (40:60)

നിന്നോട്‌ എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.(2:186 )

പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്". (ഖുര്‍ആന്‍ 72 :18 )

"അല്ലാഹുവിന് പുറമെ, ഉയര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനേക്കാള്‍ വഴിപിഴച്ചവര്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും".(വി.ഖു.46:5,6)

തീർച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിളിച്ച്‌ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസൻമാർ മാത്രമാണ്‌. എന്നാൽ അവരെ നിങ്ങൾ വിളിച്ച്‌ പ്രാർത്ഥിക്കൂ; അവർ നിങ്ങൾക്ക്‌ ഉത്തരം നൽകട്ടെ; നിങ്ങൾ സത്യവാദികളാണെങ്കിൽ. സൂറത്തുഅഅ്റാഫ് (7:194)

നിങ്ങൾ അവരോട്‌ പ്രാർത്ഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകല്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലഹുവെ പ്പോലെ നിനക്ക്‌ വിവരം തരാൻ ആരുമില്ല. സൂറത്തുഫാത്വിർ (35:14)

അല്ലാഹുവിനു പുറമെ, ഉയിർത്തെഴുന്നേൽപിൻറെ നാളുവരെയും തനിക്ക്‌ ഉത്തരം നൽകാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാർത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. സൂറത്തുഅഹ്ഖാഫ് (46:5)

മരണപ്പെട്ടവരെ നിനക്ക്‌ കേൾപിക്കാനാവുകയില്ല; തീർച്ച. ബധിരൻമാർ പുറംതിരിച്ചു മാറിപോയാൽ അവരെയും നിനക്ക്‌ വിളികേൾപിക്കാനാവില്ല. സൂറത്തുനംൽ (27:80_

അവന്ന്‌ പുറമെ നിങ്ങൾ വിളിച്ച്‌ പ്രാർത്ഥിക്കുന്നവർക്കൊന്നും നിങ്ങളെ സഹായിക്കാൻ സാധിക്കുകയില്ല. സ്വദേഹങ്ങൾക്ക്‌ തന്നെയും അവർ സഹായം ചെയ്യുകയില്ല.
സൂറത്തുഅഅ്റാഫ് (7:197)

അല്ലാഹു അവതരിപ്പിച്ചത്‌ നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച്‌ മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)(2:170)

തീര്‍ച്ചയായും അല്ലാഹുവിനു പുറമേ നിങ്ങള്‍ വിളിച്ചു പ്രാര്തിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല.അതിനായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍പ്പോലും.ഈച്ച അവരുടെ പക്കല്‍ നിന്നു വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല.അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബ്ബലര്‍ തന്നെ. (വി:ഖു 22:73)

അള്ളാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്.
അള്ളാഹുവിനു പുറമെയുള്ളവരെപ്പറ്റി പ്രസ്തവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷട്ടചിത്തരാകുന്നു.(വി:ഖു 39:45)
 
  • Page 1 of 1
  • 1
Search:


Copyright MyCorp © 2024