Main   Myprofile    Registration     Logout   Login                Saturday,2024-04-20, 7:44 AM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
Forum » Videos » സുന്നി, മുജാഹിദ്, ജമാഅത്ത് ചോദ്യോത്തരങ്ങൾ » എന്തുകൊണ്ടാണ് മക്കത്ത് 20 റക്അത്ത് തറാവീഹ് നമസ്കരിക്കുന്നത്?
എന്തുകൊണ്ടാണ് മക്കത്ത് 20 റക്അത്ത് തറാവീഹ് നമസ്കരിക്കുന്നത്?
hidayaDate: Wednesday, 2013-08-21, 3:19 PM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
തറാവീഹ് 11 റക്അത്താണ് സുന്നത്ത് എന്നിരിക്കെ, എന്തുകൊണ്ടാണ് മക്കത്ത് 11 ല്‍ കൂടുതല്‍ റക്അത്ത് നമസ്കരിക്കുന്നത്?
അല്ലെങ്കില്‍...
മക്കയില്‍ 20 റക്അത്ത് തറാവീഹ് നമസ്കാരമാണോ നമസ്കരിക്കുന്നത് ?
അതിന് ഏതെങ്കിലും സ്വഹീഹായ ഹദീസിന്‍റെ പിന്‍ബലമുണ്ടോ ?
മക്കയില്‍ മസ്ജിദുല്‍ ഹറം ഒഴിച്ചുള്ള മറ്റെല്ലാ പള്ളികളിലും അത് പോലെ സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളിലും 8+3 = 11 റക്അത്ത് താറാവീഹ് മാത്രമാണ് നമസ്കരിക്കുന്നത്.
എന്ത് കൊണ്ടാണ് 11 റക് അത്ത് സുന്നത്താണ് എന്ന് പറയാന്‍ കാരണം?

عن أبي سلمة بن عبد الرحمن أنه أخبره أنه سأل عائشة رضي الله عنها كيف كانت صلاة رسول الله صلى الله عليه وسلم في رمضان فقالت ما كان يزيد في رمضان ولا في غيره على إحدى عشرة ركعة، يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي ثلاثا، فقلت: يا رسول الله، أتنام قبل أن توتر. قال: " يا عائشة، إن عيني تنامان، ولا ينام قلبي - بخارى ج:4 ص-251

'അബൂസലമതുബ്നു അബ്ദുറഹിമാന്‍ ആയിഷ(റ)യോട് നബി(സ)യുടെ റമദാനിലെ നമസ്കാരം എങ്ങനെയായിരുന്നു വെന്ന് ചോദിച്ചു. ആയിഷ(റ) പറഞ്ഞു. റമദാനിലും അല്ലാത്ത കാലത്തും തിരുമേനി പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിചിരുന്നില്­ല. നബി(സ) നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ഭംഗിയും ദൈര്‍ഘ്യവും ചോദിക്കേണ്ടതില്ല. പിന്നെയും നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ദൈര്‍ഘ്യവും ഭംഗിയും ചോദിക്കരുത്. പിന്നെ മൂന്ന് റക്അത്ത് നമസ്കരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലെ, വിത്റ് നമസ്കരിക്കുന്നതിന് മുന്‍പ് താങ്കള്‍ ഉറങ്ങുകയാണോ? തിരുമേനി പറഞ്ഞു: ആയിശാ! എന്‍റെ രണ്ട് കണ്ണുകള്‍ മാത്രമാണ് ഉറങ്ങുന്നത്. ഹൃദയം ഉറങ്ങുന്നില്ല.

അങ്ങിനെയിരിക്കെ എന്തുകൊണ്ടാണ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ മാത്രം 11 ല്‍ കൂടുതല്‍ റക്അത്ത് താറാവീഹ് നമസ്കരിക്കുന്നത് എന്ന് ചോദിച്ചാല്‍, സൗദി രാജാവായിരുന്ന അബ്ദുല്‍ അസീസ്‌ ഇബ്നു സൗദ്‌ രാജാവ് മസ്ജിദുല്‍ ഹറമില്‍ യഥാര്‍ത്ഥ സുന്നത്തായ 8 റക്അത്ത് താറാവീഹ് നമസ്കാരം നടപ്പില്‍ കൊണ്ട് വരാന്‍ തീരുമാനമെടുക്കുകയും അതിനെക്കുറിച്ച് അവിടുത്തെ പണ്ഡിതസഭയോട് അഭിപ്രായം ആരായുകയും ചെയ്തു. അക്കാലത്തെ ഹംബലി മദ്ഹബിലെ പണ്ഡിതന്‍മാരുടെ നിലപാടുകള്‍ പരിശോദിച്ചാല്‍ മറ്റ് മദ്ഹബുകളിലെ പണ്ടിതന്മാരെക്കാള്‍ (മാലിക്കി, ശാഫിഈ, ഹനഫീ) ഹംബലീ മദ്ഹബിലെ പണ്ടിതന്മാര്‍ക്ക് തങ്ങളുടെ മത കാര്യങ്ങളില്‍ തങ്ങളുടെ മദ്ഹബിലെ കിതാബിലുള്ള നിലപാട് മാത്രമേ സ്വീകരിക്കൂ, (സുന്നത്ത് മറ്റൊന്നായിരിക്കെ) അത് മാത്രമേ അന്ഗീകരിക്കൂ എന്ന കടുംപിടുത്തക്കാര്‍ അല്ലായിരുന്നു. അവര്‍ എന്നും സുന്നത്തിനെ അന്ഗീകരിക്കുന്നവരും പിന്‍പറ്റാന്‍ മടികാണിക്കാത്തവരും ആയിരുന്നു. അത് തങ്ങളുടെ മദ്ഹബിനു എതിരാണെങ്കിലും ശരി.

ഉദാഹരണത്തിനു, ഹംബലി മദ്ഹബിലെ കിത്താബ് അനുസരിച്ച് സൂര്യനും ചന്ദ്രനും പിന്നിട്ടോ മുന്നിട്ടോ മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് ദീനില്‍ അനുവദനീയമല്ല. എന്നിരിക്കേ, ഹംബലീ മദ്ഹബ് പിന്‍പറ്റുന്ന പ്രമുഖപണ്ഡിതന്മാര്‍ ആരും തന്നെ ഇത് അന്ഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല. നേരെ മറിച്ചു ഇത് തെറ്റാണെന്നും ദീനിന്‍റെ യഥാര്‍ത്ഥ നിയമമനുസരിച്ച് ഖിബ് ലക്ക് മുന്നിട്ടോ പിന്നിട്ടോ മലമൂത്രവിസര്‍ജ്ജനം നടത്തുന്നതാണ് തെറ്റ് എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

പറഞ്ഞു വന്നത് എന്താണെന്ന് വച്ചാല്‍, അബ്ദുല്‍ അസീസ്‌ രാജാവും ഇതേ നിലപാട് തന്നെയാണ് ഈ വിഷയത്തില്‍ എടുത്തത്. 8 റക്അത്ത് താറാവീഹ് സുന്നത്താണെന്നിരിക്ക­െ ആ 8 റക്അത്ത് തന്നെ ഹറമില്‍ നമസ്കരിക്കണമെന്ന് അദ്ദേഹം തീരുമാനം പ്രകടിപ്പിച്ചു. എന്നാല്‍ പണ്ഡിതസഭയിലുള്ള വിവിധ പണ്ഡിതന്മാര്‍ എല്ലാവരും ഒരുമിച്ച് വിവേകപൂര്‍ണ്ണമായ ഒരു തീരുമാനത്തില്‍ എത്തിചേരുകയും ചെയ്തു. മസ്ജിദുല്‍ ഹറം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിമീങ്ങള്‍ ആരാധനക്കായി ഒരുമിച്ചു കൂടുന്ന സ്ഥലമാണ്. അവരില്‍ പലരും പല മദ്ഹബിനെ പിന്‍പറ്റുന്നവര്‍ ആയിരിക്കും. ചിലര്‍ 20 റക്അത്ത് തറാവീഹ് നമസ്കരിക്കുമ്പോള്‍ മറ്റു ചിലര്‍ 10 റക് അത്ത് മാത്രം നമസ്കരിക്കുന്നവര്‍ ആയിരിക്കും. ചിലര്‍ 40 ഉം 50ഉം വരെ റക്അത്തുകള്‍ നമസ്കരിക്കുന്നവരും ആവാം. എന്നാല്‍ അതേ സമയം സുന്നത്തിനെ നടപ്പില്‍ വരുത്തുകയും വേണം. അത് കൊണ്ട് ഹറമിലെ താറാവീഹ് നമസ്കാരം 2 ഇമാമുമാരുടെ കീഴില്‍ നടപ്പില്‍ കൊണ്ട് വരാന്‍ തീരുമാനിച്ചു.

അതായത് ആദ്യത്തെ ഇമാം 8+2 =10 നമസ്കരിക്കുന്നു.(സുന­്നത്ത് പിന്‍പറ്റുന്നവര് അതായത് 11 റകഅത്ത് നമസ്കരിക്കുന്നവര്‍ ‍ 1 റക്അത്ത് കൂടി നമസ്കരിച്ചു തറാവീഹ് നമസ്കാരം പൂര്‍ത്തിയാക്കുന്നു)­. രണ്ടാമത്തെ ഇമാം 8+2+1 =11 നമസ്കരിക്കുകയും ചെയ്യും.
സുന്നത്തിനെ പിന്‍പറ്റണം എന്നുള്ളവര്‍ക്ക് 8+2=10 റക്അത്ത് നമസ്കരിച്ചതിന് ശേഷം 1 റക്അത്ത് കൂടി നമസ്കരിച്ചു നിര്‍ത്താവുന്നതാണ്. അത് തന്നെയാണ് സുന്നത്ത്. അതേസമയം അതില്‍ കൂടുതല്‍ നമസ്കരിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ഉള്ളവര്‍ക്ക് ആദ്യത്തെ ഇമാമിനെ പിന്‍തുടര്‍ന്നതിനു ശേഷം രണ്ടാമത്തെ ഇമാമിനെ പിന്‍തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്യാവുന്നതാണ്. ഇത് വഴി മസ്ജിദുല്‍ ഹറമില്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ(സ) സുന്നത്ത് നിലനിര്‍ത്തുകയും, മറിച്ച് 11 ല്‍ കൂടുതല്‍ നമസ്കരിക്കുന്നവര്‍ക്­ക് അങ്ങിനെയും ആവാം. ചുരുക്കത്തില്‍ ഒരിക്കലും മസ്ജിദുല്‍ ഹറമില്‍ ഒരൊറ്റ ഇമാമിന്‍റെ കീഴില്‍ 20 റക്അത്ത് തറാവീഹ് നമസ്കാരം നിര്‍വഹിക്കുന്നില്ല എന്നതാണ് സത്യം.

ഈ വിഷയത്തെക്കുറിച്ച് ഡോ: വസിഉള്ള അബ്ബാസ് എന്ത് പറയുന്നു എന്ന് കാണാന്‍ താഴെയുള്ള വീഡിയൊ ലിങ്ക് പ്ലേ ചെയ്യുക.
(ഡോ: വസിഉള്ള അബ്ബാസ് മദീന യൂനിവേര്‍സിറ്റിയില്‍­ നിന്ന് ബിരുദവും മക്ക ഉമ്മുല്‍ഖുറാ യൂനിവേര്‍സിറ്റിയില്‍­ നിന്ന് ഡോക്ടറേറ്റും നേടിയ പണ്ഡിതനാണ്.)
http://youtu.be/oKJkf3c1uqA
ഇതും കാണുക.
ഈ വിഷയത്തെ ക്കുറിച്ച് ഷെയ്ക്ക് അസീം അല്‍ ഹക്കീം വിശദീകരിക്കുന്നത് കാണുക. (താഴെയുള്ള വീഡിയൊ കാണുക)
http://youtu.be/L8_--TtOfZA
[6/11/2015, 11:12 AM] +971 50 525 1226: തറാവീഹ് 20 റക്അത്താണ് എന്ന് വാദിക്കുന്നവര്‍ സാധാരണ ഉദ്ധരിക്കാറുള്ള തെളിവുകളുടെ പൊള്ളത്തരങ്ങളും ന്യൂനതകളും ഒന്നൊന്നായി നമുക്ക് പരിശോധിക്കാം.

തെളിവ് നമ്പര്‍ 1

:ഒന്നാമതായി, 20 നു വേണ്ടി വാദിക്കുന്നവര്‍ ഉദ്ധരിക്കാറുള്ള ഒരു തെളിവ് ഇബ്നു അബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു റിപ്പോര്‍ട്ടാണ്.

انبانا ابوا سعيد المالينى حدثنا ابراهيم بن عدى الحافظ حدثنا عبد الله بن محمد بن عبد العزيز حدثنا منصور بن ابى مزاحم حدثنا ابو شيبة عن الحكمى عن مقشم عن ابن عباس قال كان النبى صلى الله عليه وسلم يصلى فى شهر رمضان فى غير جماعة بعشرين ركعة والوتر - السنن الكبرى للبيهق 2-496
ഇബ്നു അബ്ബാസില്‍ നിന്നുദ്ധരിക്കുന്നു:­ നബി(സ) റമദാന്‍ മാസത്തില്‍ 20 റക്അത്തും വിത്റും സംഘമായിട്ടല്ലാതെ നമസ്കരിക്കാറുണ്ടായിര­ുന്നു.ഈ ഹദീസിന്‍റെ ന്യൂനത:

ഈ ഹദീസിന്‍റെ പരമ്പരയില്‍ അബീശൈബ എന്ന ഒരാളുണ്ട്. ഇദ്ദേഹത്തിന്‍റെ പേര് ഇബ്റാഹീമുബ്നു ഉസ്മാന്‍ എന്നാണെന്നും അദ്ദേഹം ളഈഫ് ആണെന്നും അദ്ദേഹം വഴിക്കല്ലാതെ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല­െന്നും ഈ ഹദീസ് ഉദ്ധരിച്ച ഉടനെ തന്നെ ഇമാം ബൈഹക്കി പ്രസ്താവിക്കുന്നു.تفر دبه ابوشيبة ابراهيم بن عثمان

العبسى الكوفى وهو ضعيف - السنن الكبرى للبيهقى -2-496പ്രസ്തുത ഹദീസിനെ ഇമാം മുഹമ്മദ്‌ സര്‍ഖാനി ശറഹുല്‍ മുവത്വയില്‍ വിലയിരുത്തുന്നത് ഇങ്ങിനെയാണ്.وما رواه ابن ابى شيبة عن ابن عباس كان صلى الله عليه وسلم يصلى فى رمضان عشرين ركعة والوتر اسنادها ضعيف وقد عارضة هذا الحديث الصحيح مع كون عائشة اعلم بحال لنبى صلى الله عليه وسلم ليلا من غيرها - شرح الموطأ -1 -246

നബി(സ) റമദാനില്‍ 20 റക്അത്തും വിത്റും നമസ്കരിച്ചുവെന്ന അബൂശൈബയുടെ റിപ്പോര്‍ട്ടിന്‍റെ പരമ്പര ദുര്‍ബലമാണ്. തന്നെയുമല്ല തിരുമേനിയുടെ രാത്രി നമസ്കാരം മറ്റുള്ളവരേക്കാള്‍ അറിയുന്ന ആയിശ(റ)യുടെ സ്വഹീഹായ ഹദീസിനു ഈ ളഈഫായ ഹദീസ് എതിരുമാകുന്നു.

ഇതേ ഹദീസിന്‍റെ പറ്റി ഇമാം ഖസ്തല്ലാനി
المواهب الدنية
യില്‍ രേഖപ്പെടുത്തുന്നത് നോക്കുക.وما مارواه أبى شيبة من حديث ابن عباس كان صلى الله عليه وسلم يصلى فى رمضان عشرين ركعة والوتر فاسناده ضعيف وقد عارضه حديث عائشة هذا وهى اعلم بحال النبى صلى الله عليه وسلم ليلا من غيرها - المواهب اللدنية :1 :262

ഇമാം സുയൂത്തി الحاوى للفتاوى യില്‍ (349-ആം പേജ്) ഈ ഹദീസ് . ഈ റിപ്പോര്‍ട്ട് ളഈഫാണെന്ന്‍ പ്രസ്താവിച്ചിട്ടുണ്ട­് ابوشيبة العبسى‌) ابراهيم بن عثمان)
മുഖേനയല്ലാതെ വന്നിട്ടുമില്ല. ഈ മനുഷ്യനെ പറ്റി ഹദീസ് റിപ്പോര്‍ട്ടര്‍മാരുട­െ യോഗ്യതകള്‍ ചര്‍ച്ച ചെയ്യുന്ന اسماء الرجال ന്‍റെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികളിതാ:ابو شيبة العبسى الكوفى قاضى واسط وجد ابى بكربن ابى شيبة يروى عن زوج امه الحكم بن عتيبة وغيره كذبه شعبة قال يحى بن معين ليس بثقة وقال احمد ضعيف وقال البخارى سكتوا عنه وقال النسائى متروك الحديث - ميزان الاعتدال للحافظ الذهبى
23:1

ഇമാം അബൂബക്കറിബ്നു അബീശയിബയുടെ ഉപ്പാപ്പയും واسط യിലെ ഖാസിയും അബസ് ഗോത്രക്കാരനും കൂഫക്കാരനുമാണ് അബൂശൈബ, അയാളുടെ മാതാവിന്‍റെ ഭര്‍ത്താവായ حكم بن عتيبة യില്‍ നിന്നും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നു. അയാള്‍ കള്ളനാണെന്ന് ഇമാമുശുഅ്ബയും അയാള്‍ യോഗ്യനല്ലെന്നു ഇമാം ഇബ്നുമുഈനും അയാള്‍ ദുര്‍ബാലനാണെന്ന് ഇമാം അഹ്മദുബ്നുഹംബലും അയാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാതെ മുഹദ്ദിസുകള്‍ മൗനമാവലംബിച്ചിരിക്കു­കയാണെന്ന് ഇമാം ബുഖാരിയും ഇയാളുടെ ഹദീസ് വര്‍ജ്ജിക്കപ്പെടേണ്ട­താണെന്ന് ഇമാം നസാഇയും പറഞ്ഞിരിക്കുന്നു.ഈ അബൂശൈബയുടെ ഹദീസ്, മീസാനുല്‍ ഇഅ്ത്തിദാല്‍ നിശിദ്ധമായ ഹദീസുകള്‍ക്കുദാഹരണമാ­യി എടുത്തുദ്ധരിച്ചിരിക്­കുന്നു. അല്‍ഹാഫിളിബ്നു ഹജറുല്‍ അസ്ഖലാനി തന്‍റെ تهذيب التهذيب ന്‍റെ 144-145 പേജുകളില്‍ ഇബ്റാഹീമുബ്നു ഉസ്മാനിനെക്കുറിച്ച് പറഞ്ഞതിന്‍റെ ചുരുക്കം ഇവിടെ ചേര്‍ക്കാം.

ابراهيم بن عثمان قال احمد ويحيى وابو داود ضعيف قال البخارى سكتوا عنه وقال الترمدى منكر الحديث النسائى والد ولابى متروك الحديث وقال ابوحاتم ضعيف الحديث سكتوا عنه وتركوا حديثه وقال الجوز جانى ساقط وقال صالح ضعيف لا يكتب حديثة روى عن الحكم احاديث مناكير - قال ابو على النيسابورى ليس بالقوى كذبه شعبة مات سنة 166 :بحدف - تهذيف التهذيف -1: 144

ഇമാം അഹമദ്, യഹ് യാ, അബൂദാവൂദ് എന്നിവര്‍ ഇബ്റാഹീമിബ്നു ഉസ്മാന്‍ ളഈഫ് ആണെന്നും, دولابى, نسائى, ترمذى എന്നീ ഇമാമുകള്‍ ഹദീസ് വര്‍ജ്ജിക്കപ്പെടേണ്ട­വയാണെന്നും امام ابو حاتم ഇദ്ദേഹത്തിന്‍റെ ഹദീസുകള്‍ ഉപേക്ഷിച്ചിരിക്കുന്ന­ുവെന്നും ദുര്‍ബ്ബലനാണെന്നും امام جوز جانى റിപ്പോര്‍ട്ടില്‍ പരാജിതനാണെന്നും, صالح جزرة ദുര്‍ബ്ബലനാണെന്നും ഇയാളുടെ ഹദീസ് എഴുതപ്പെടാവതല്ലെന്നു­ം ابو على النيسابورى അയോഗ്യനാണെന്നും امام سعبة കള്ളനാണെന്നും പറഞ്ഞിരിക്കുന്നു, ഈ ഹദീസ് കെട്ടിയുണ്ടാക്കിയതാണ­െന്ന് വ്യകതമ , ഈ ഹദീസ് കെട്ടിയുണ്ടാക്കിയതാണ­െന്ന് വ്യകതമായല്ലോ. ഈ ഹദീസ് ഇബ്നു ഹജറുല്‍ ഹയ്ത്തമിയും മറ്റു ഫുഖഹാക്കളും മുഹദ്ദിസുകളുമെല്ലാം അയോഗ്യമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട­്.

തെളിവ് നമ്പര്‍ 2
وقد اخبرنا ابو عبد الله الحسين بن مجمد بن الحسين بن فنجوية الدينورى بالدامغان ئنا احمد بن محمد بن محمد بن اسحاق السنى انبأ عبد الله بن محمد بن عبد العزيز البغوى ننا على بن الجعد انبأابن ابى ذئب عن يزيد بن خصيفة عن السائب بن يزيد قال: كانوا يقومون على عهد عمر بن الخطاب رضى الله عنه فى شهر رمضان بعشرين ركعة قال وكانوا يقرؤن بالمئين وكانو يتوكؤن على عصيهم فى عهد عثمان بن عفان من شدة القيام - السنن الكبرى للبيهقى 496:2

സാഇബിബ്നുയസീദ് പറഞ്ഞതായി ഉദ്ധരിക്കുന്നു: ജനങ്ങള്‍ ഉമര്‍(റ) ന്‍റെ കാലത്ത് റമദാന്‍ മാസത്തില്‍ 20 റക്അത്ത് നമസ്കരിച്ചിരുന്നു. ഉസ്മാന്‍റെ കാലത്ത് നിറുത്തം അധികം നീണ്ടതിനാല്‍ അവര്‍ വടികളുടെ മേല്‍ ചാരിനില്‍ക്കാറുണ്ടായ­ിരുന്നു.ഈ ഹദീസിന്‍റെ ന്യൂനത:
ഈ ഹദീസിന്‍റെ പരമ്പരയിലെ ابو عبد الله بن فنجوية الدينورى എന്നയാള്‍ യോഗ്യനാണെന്ന് തെളിയിക്കപ്പെട്ടിട്ട­ില്ല. مصطاح الحديث ന്‍റെ ഭാഷയില്‍ ഇയാള്‍ മജ്ഹൂല്‍ (യോഗ്യതകള്‍ തെളിയിക്കപ്പെടാത്ത വ്യക്തി) ആണ്.ഇവരുടെ ഹദീസ് അസ്വീകാര്യമത്രേ. ഹാഫിസ് ഇബ്നു ഹജറുല്‍ അസ്ഖലാനി അദ്ദേഹത്തിന്‍റെ نزهة النظر في شرح نخبة الفكر എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കൂ!أوان روى عنه اثنان فصاعدا ولم يوثق فهو مجهول الحال وهو المستور وقد قبل روايته جماعة بغيرقيدوردها الجمهور - نزهة النظر في نخبة الفكر: ص 71 ഒരാളില്‍ നിന്ന് രണ്ടോ അതിലധികമോ പേര്‍ റിപ്പോര്‍ട്ട് ചെയ്തു.പക്ഷെ അയാള്‍ അയോഗ്യനാണെന്നു തെളിയിക്കപ്പെട്ടിട്ട­ില്ലെങ്കില്‍ അയാള്‍ 'മജ്ഹൂലുല്‍' ഹാല് ആണ്.
ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക­ു തന്നെയാണ് مستور എന്നു പറയുന്നതും.ഇത്തരം റിപ്പോര്‍ട്ടുകള്‍ ഒരു വിഭാഗം ഉപാധി കൂടാതെ സ്വീകരിച്ചിട്ടുണ്ട്.­പക്ഷെ ഭൂരിപക്ഷം പണ്ഡിതന്‍മാരും അതിനെ തള്ളിക്കളഞ്ഞിരിക്കുന­്നു.ഈ ഹദീസിനെ സംബന്ധിച്ചു تحفة الاحودى യില് പറയുന്നത് നോക്കൂ
:
فان قلت وروى البيهقى هذا الاثربسند آخر بلفظ قال كانو يقومون على عهد عمر بن الخطاب فى شهر رمضان بعشرين ركعة وصحح اسناده النووى وغيره قلت فى اسناده ابو عبد الله بن فنجوية الذينوري ولم اقف على ترجمة فمن ادعى صحة هذا الاثر فعليه ان يثبت كونه ثقة قابلا للاحتجاج - تحفة الأحوذي 75:2 ഉമറി (റ) ന്‍റെ കാലത്തു ജനങ്ങള് 20 റകഅത്ത് നമസ്കരിച്ചുവെന്ന് ഇമാം ബൈഹഖി റിപ്പോര്‍ട്ടു ചെയ്യുകയും ഇമാം നവവി അതിന്‍റെ പരമ്പര സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്ന് നീ പറഞ്ഞാല്‍ അതിന്നു ഞാന്‍ ഇങ്ങനെ മറുപടി പറയും. അതിന്‍റെ പരമ്പരയില്‍ അബൂഅബ്ദില്ലാഹിബ്നു ഫഞ്ചവൈഹിദ്ദീനവരി എന്നോരാളുണ്ട്. അയാള്‍ യോഗ്യനോ അയോഗ്യനോ എന്നു വിവരിക്കുന്ന ചരിത്ര ഗ്രന്ഥം ഞാന്‍ കണ്ടിട്ടില്ല. ഈ റിപ്പോര്‍ട്ടു ശരിയാണെന്ന് വാദിക്കുന്നവര്‍ ابو عبد الله بن فنجوية യോഗ്യനാണെന്ന് തെളിയിക്കേണ്ടതാണ്.ഈ റിപ്പോര്‍ട്ടു ശരിയാണെന്ന് വന്നാല്‍ തന്നെ ഇതില്‍ നബി (സ) നമസ്കരിച്ചുവെന്നോ ഉമര്‍ (റ) നമസ്കരിച്ചുവെന്നോ, അദ്ദേഹം കല്‍പിച്ചുവെന്നോ അറിഞ്ഞിട്ടുണ്ടെന്നോ ഇല്ല എന്നുള്ളതും ഉമര്‍ 11 റകഅത്ത് നമസ്കരിക്കാന്‍ കല്പിച്ചുവെന്ന സ്വഹീഹായ ഹദീസിന്നെതിരാണെന്നുള­്ളതും പ്രത്യേകം പ്രസ്താവ്യമാണ്. ഇമാം നവവി ഇതു സ്വഹീഹാണെന്ന് വിശേഷിപ്പിച്ചിട്ടുണ്­ടെങ്കിലും യോഗ്യന്മാരായ ഹദീസ് റിപ്പോര്‍ട്ടര്‍മാരെ വിവരിക്കുന്ന തന്‍റെ ഗ്രന്ഥത്തില്‍ അബൂഅബ്ദുല്ലാ ഹിബ്നു ഫഞ്ചവൈഹിദ്ദീനവരിയെപ്­പറ്റി ഒന്നും പറഞ്ഞു കാണുന്നില്ലെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടതാണ്. ചുരുക്കത്തില്‍ ഈ റിപ്പോര്‍ട്ടും രോഗബാധിതമാണ്. തെളിവിന്നു പറ്റുകയില്ല.‍‍‍

തെളിവ് നമ്പര്‍ 3:

انبأ ابو احمد العدل انبا محمد بن جعفر المزكى ثنا محمد بن ابراهيم ابى بكر ثنا مالك عن يزيد بنرومان قال: كان الناس يقومون فى زمان عمر بن الخطاب فى رمدان بثلاث وعشرين ركعة - السنن الكبرى للبيهقى 496:2യസീദുബ്നുറൂമാന്‍ പറയുന്നു: ഉമര്‍(റ)ന്‍റെ കാലത്ത് ജനങ്ങള്‍ 23 നമസ്കരിക്കാറുണ്ടായിര­ുന്നു.ഈ ഹദീസിന്‍റെ ന്യൂനത:ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത യസീദ്ബ്നു റൂമാന്‍ ഉമര്‍(റ) മരിച്ചതിന് ശേഷം ജനിച്ച ആളാണ്‌. ഉമര്‍ (റ) മരിച്ചത് ഹിജ്റ 23-ആം വര്‍ഷം ദുല്‍ഹജ്ജ് 27 ബുധനാഴ്ച രാത്രിയാണ്. എന്നാല്‍ യസീദ്ബ്നു റൂമാന്‍റെ ഈ റിപ്പോര്‍ട്ട് منقطع ആണ്. عينى യില്‍ പറയുന്നത് നോക്കുക;اما اثر عمر فرواه مالك فى الموطأ باسناد منقطع 265:2 ഉമറിന്‍റെ ഈ റിപ്പോര്‍ട്ട് മാലിക്(റ) മുവത്വയില്‍ منقطع ആയ സനദ് കൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഈ റിപ്പോര്‍ട്ട് മുര്‍സല്‍ ആണെന്ന്(ഇടയില്‍ റാവി വിട്ടു പോയത്) ഇമാം നവവി പറയുന്നു:لكنه مرسل فان يزيد بن رومان لم يديك عمر - شرح المهذب 23:4
പക്ഷെ ഇത്മുര്‍സലാകുന്നു. കാരണം യസീദുബ്നു റൂമാന്‍ ഉമര്‍(റ)നെ കണ്ടിട്ടില്ല ഈ ഹദീസ് منقطع (പരമ്പര മുറിഞ്ഞ് പോയത്) ആണെന്ന് വ്യക്തമായി. ഇത്തരം ഹദീസുകള്‍ തെളിവിന്‌ പറ്റുകയില്ലെന്ന് എല്ലാ ഹദീസ് സാങ്കേതിക പണ്ഡിതന്മാരും പറയുന്നുണ്ട്. ഇബ്നു ഹജറുല്‍ അസ്ഖലാനി പറയുന്നത് കാണുക:والقسم الثالث من اقسام السقط من الاسناد ان كان باثنين فصاعدا مع التوالى فهو المعضل والابان كان السقط اثنين غير متواليين فى موضعين مثلا فهو المنقطع وكذا ان سقط واحد فقط - شرح نحبة الفكر-51
مردود ആയ (സ്വീകാര്യമല്ലാത്ത) ഹദീസുകള്‍ വിവരിക്കുന്നതിനിടയില­്‍ അസ്ഖലാനിപറയുന്നു: തുടര്‍ച്ചയായി രണ്ടോ അതിലധികമോ റിപ്പോര്‍ട്ടര്‍മാര്‍­ പരമ്പരയില്‍ നിന്ന് വീണു പോയാല്‍ അതിന്നു مغصل എന്ന് പേര്‍. തുടര്‍ച്ചയായിട്ടല്ലാ­തെ രണ്ട് സ്ഥാനത്ത് നിന്ന് രണ്ടു റിപ്പോര്‍ട്ടര്‍മാര്‍­ ഒഴിവായാലും അതിനു منقطع എന്നു പേര്‍ പറയപ്പെടുന്നു.ഈ ഹദീസും തെളിവിന്‌ പറ്റുകയില്ലെന്ന് വ്യക്തമായി.

തെളിവ് നമ്പര്‍ 4:

روى البيهق عن السائب بن يزيد كنا نقوم فى زمان عمر بن الخطاب بعشرين ركعة والوترഉമര്‍(റ) ന്‍റെ ഭരണകാലത്ത് ഞങ്ങള്‍ 20 റക്അത്തും വിത്റും നമസ്കരിച്ചിരുന്നുവെന­്ന് സായിബിബ്നുയസീദില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു.ഈ ഹദീസിന്‍റെ ന്യൂനത:ഇതിന്‍റെ പരമ്പരയിലെ അബൂഉസ്മാനുല്‍ ബസരിമജ്ഹൂല്‍ ആണ്. ഈ വിഭാഗത്തില്‍ പെട്ട (യോഗ്യതായോഗ്യതകള്‍ തെളിയിക്കപ്പെടാത്ത ആള്‍) മറ്റൊരാള്‍ കൂടിയുണ്ട് ഈ പരമ്പരയില്‍. ابو طاهر الفقيه തുഹ്ഫത്തുല്‍ അഹ് വദി യില്‍ ഇത് വ്യക്തമായി വിവരിച്ചിട്ടുണ്ട്.فى سنده ابو عثمان البصرى واسمه عروة بن عبد الله قال النيموى فى تعليق أثار السنين لم اقف على من ترجم له انتهى قلت: لم اقف أنا على ترجمته مح التفحص الكثير وايضا فى سنده ابو طاهر الفقيه شيخ البيهقى ولم اقف على من وثقه ومن ادعى صحة هذا الاثر فعليه ان يشبة كون كل منهما ثقة قابلا للاحتجاج - تحفة الاحوذى 75:2ഇതിന്‍റെ സനദില്‍ അബൂഉസ്മാന്‍ എന്നൊരാളുണ്ട്. അല്ലാമാ നൈമവി تعليق آثار السبنن എന്ന തന്‍റെ ഗ്രന്ഥത്തില്‍ ഇദ്ദേഹത്തിന്‍റെ ജീവചരിത്രം വിവരിച്ച ആരെയും ഞാന്‍ കണ്ടിട്ടില്ലെന്ന് പറയുന്നു. വളരെയധികം പരിശോധിച്ചിട്ടും ഞാനും അദ്ദേഹത്തിന്‍റെ ജീവചരിത്രം കണ്ടിട്ടില്ല. തന്നെയുമല്ല അതിന്‍റെ പരമ്പരയില്‍ അബൂതാഹിറുല്‍ ഫഖീഹ് എന്നൊരു വ്യക്തി കൂടിയുണ്ട്. ഇയാള്‍ യോഗ്യനാണെന്ന് പറഞ്ഞ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ഈ റിപ്പോര്‍ട്ട് ശരിയാണെന്ന് വാദിക്കുന്നവര്‍ മേല്‍പറഞ്ഞ രണ്ടു പേരും യോഗ്യരാണെന്ന് തെളിയിക്കേണ്ടതാണ്.

തെളിവ് നമ്പര്‍ 5:

اخرج البيهق فى سننه عن ابى الحسناء ان على بن ابى طالب أمر رجلا ان يصلى بالناس خمس ترويحات عشرين ركعة - السنن الكبرى للبيهقى 497:2
അലി(റ) 5 തര്‍വീഹാത്തുകള്‍ (നാല് റക്അത്തിനു ശേഷമുള്ള വിശ്രമം) ആയി 20 റക്അത്ത് നമസ്കരിക്കാന്‍ കല്‍പ്പിച്ചു ഈ ഹദീസിന്‍റെ ന്യൂനത:ഇതിന്‍റെ സനദില്‍ ابو سعد البقال, ابوا الحسناء എന്നീ രണ്ട് റിപ്പോര്‍ട്ടര്‍മാരുണ­്ട്. ഇവര്‍ രണ്ടു പേരും അയോഗ്യരാണ്‌. ഈ റിപ്പോര്‍ട്ടിന്‍റെ പിറകില്‍ തന്നെ وفى اسناده ضعف (ഇതിന്‍റെ സനദില്‍ ദൗര്ബ്ബല്യമുണ്ട്) എന്ന് ബൈഹഖി തന്നെ പറഞ്ഞിരിക്കുന്നു. ابوا الحسناء നെപറ്റി ഇമാം ദഹബി പറയുന്നത് കാണുക:ابوا الحسناء حدث عنه شريك لا يعرف له عن الحكم بن عتيبة - ميزان الاعتدال 354:2അബൂസഅദിനെപ്പറ്റി العلامة علاء الدين على പറയുന്നു:قلت الاظهر ان ضعفه من جهة ابى سعد سعيد بن المرزبان البقال فانه متكلم فيه - ميزان الاعتدال 496:2 ഈ ഹദീസിന്‍റെ ദൗര്‍ബല്യം അബൂസഅ്ദ് മൂലം ഉണ്ടായതാണ്. അയാള്‍ ആക്ഷേപിക്കപ്പെട്ടവനാ­ണ്. മേല്‍ റിപ്പോര്‍ട്ട് ഇബ്നു അബീശൈബ തന്‍റെ അല്‍മുസന്നഫ് എന്ന പരമ്പരയില്‍ عن عمر بن قيس عن ابى الحسناء എന്ന് കൂടി ഉദ്ധരിച്ചിട്ടുണ്ട്.ابوا الحسناء മജ്ഹൂല്‍ ആണ്. ابو سعد البقال നെ പറ്റി ميزان الاعتدال തന്നെ പറയുന്നു:تركه الفلاس وقال ابن معين لايكتب حديثة ....................­.... وقال البخارى منكم الحديث قال ابن عدى هو من جملة الضعفاء - ميزان الاعتدال 391:2ഇമാം ഫല്ലാസ് അബൂസഅ്ദിനെ ഉപേക്ഷിച്ചിരിക്കുന്ന­ു. അയാളുടെ ഹദീസ് എഴുതാന്‍ പാടില്ലെന്ന് ഇമാം ابو معين പ്രസ്താവിക്കുന്നു...­................. അദ്ദേഹത്തിന്‍റെ ഹദീസ് നിശിദ്ധമാണെന്ന് ബുഖാരി പറഞ്ഞിരിക്കുന്നു. ഇദ്ദേഹം ദുര്‍ബലന്മാരുടെ കൂട്ടത്തില്‍ പെട്ടവനാണെന്ന് ഇബ്നുഅദിയ്യ് പറഞ്ഞിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ ഹദീസ് സ്വീകാര്യമല്ലെന്ന് അബൂഹാത്തിം, നസാഈ, ദാറഖുത്നി, ഇബ്നുഹിബ്ബാന്‍ എന്നിവര്‍ പറഞ്ഞതായി ഹാഫിസിബ്നുഹജര്‍ തന്‍റെ തഹ്ദീബുത്തഹ്ദീബ് 4-ആം വാള്യം 80-ആം പേജില്‍ വ്യക്തമാക്കിയിരിക്കു­ന്നു.

തെളിവ് നമ്പര്‍ 6:

روى البيهق من طريق حماد بن شعيب (شعبة) عن عطاء بن السائب عن ابى عبد الرحمان السلمى عن على رضي الله عنه قال دعا القراء فى رمضان فامر منهم رجلا يصلى بالناس عشرين ركعة قال وكان على رضى الله عنه يوتر بهم - السنن الكبرى للبيهقى 2 : 492അലി (റ) റമദ ല്‍ ഖുര്‍ആന്‍ അറിയുന്നവരെ വിളിക്കുകയും അവരില്‍ നിന്നൊരാളോട് ജനങ്ങള്‍ക്ക്‌ ഇമാമായി 20 റക്അത്ത് നമസ്കരിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തുവെന്നും അലിയ്യ്(റ) ജനങ്ങള്‍ക്ക്‌ വിത്റ് ഇമാമായി നമസ്കരിച്ചുവെന്നും ബൈഹഖി റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ ഹദീസിന്‍റെ ന്യൂനത:ഈ റിപ്പോര്‍ട്ടിന്‍റെ പരമ്പരയില്‍ ഹമ്മാദ്ബ്നുശുഐബ് എന്നൊരു റിപ്പോര്‍ട്ടറുണ്ട്. അദ്ദേഹം അയോഗ്യനാണ്. ഇയാളെ പറ്റി ഇമാം ദഹബി പറയുന്നു: حماد بن شعيب الحمانى الكوفى عن ابن الزبير وغيره ضعفه ابن معين وغيره قال يحيى لا يكتب حديثة وقال البخارى فيه نظر وقال النسائى ضعيف وقال ابن عدى اكثر حديثه مما لا يتابع عليه وقال ابو حاتم ليس بالقوى مات سنة 170 - ميزان الاعتدال 1 : 279 ഹമ്മാദിബ്നുശുഐബ്, അബുസ്സുബൈറില്‍ നിന്നും മറ്റും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇമാം ഇബ്നുമുഈനും മറ്റു പലരും ഇദ്ദേഹത്തെ ദുര്‍ബ്ബലനാക്കി. ഇമാം യഹ് യാ ഇദ്ദേഹത്തിന്‍റെ ഹദീസ് എഴുതാന്‍ പാടില്ലെന്ന് പറഞ്ഞു. ഇമാം ബുഖാരി ഇയാളെപ്പറ്റി ചിന്തിക്കേണ്ടതുണ്ടെന­്നും ഇമാം നസാഈ ഇയാള്‍ ദുര്‍ബ്ബലനാണെന്നും പറഞ്ഞു. ഇമാം ഇബ്നുഅദിയ്യ് ഇയാളുടെ മിക്ക ഹദീസുകളും മറ്റു റിപ്പോര്‍ട്ടര്‍മാരാല­്‍ പിന്‍താങ്ങപ്പെടാത്തത­ാണെന്നും ഇമാം അബൂഹാത്തിം ഇയാള്‍ യോഗ്യനല്ലെന്നും പറഞ്ഞിരിക്കുന്നു.

തെളിവ് നമ്പര്‍ 7:

وأما أثر عمر بن الخطاب رضى الله عنه فاخرجه ابوبكر بن ابى شيبة قال ثنا وكيع عن مالك بن انس عن يحيى بن سعيدان عمر بن الخطاب امر رجلا يصلى بهم عشرين ركعة - تحفة الاحوذى 2: 75ഉമര്‍ (റ) ഒരാളോട് ജനങ്ങള്‍ക്ക് 20 റക്അത്ത് നമസ്കരിച്ചു കൊടുക്കുവാന്‍ കല്‍പ്പിച്ചുവന്നു യഹ് യാ ബ്നുസഈദില്‍ നിന്നുദ്ധരിക്കപ്പെടു­ന്നു.ഈ ഹദീസിന്‍റെ ന്യൂനത:ഈ ഹദീസ് മുന്‍ഖത്തിഅ് ആണ്. (മുന്‍ഖത്തിഅ് എന്താണെന്ന് തെളിവ് നമ്പര്‍ 3ല്‍ വിശദീകരിച്ചിരിക്കുന്­നു).അല്ലാമാ നൈമവി പറയുന്നു:قال النيموى فى آثار السنن رجاله ثقات لكن يحيى بن سعيد الانصارى لم يدرك عمر انتهى قلت الامر كما قال النيموى فهذا الاثر منقطع لا يصلح للاحتجاج - تحفة الاحوذى 75: 2ഈ റിപ്പോര്‍ട്ടര്‍മാര്‍­ വിശ്വസ്തരാണെങ്കിലും യഹ് യബ്നുസഈദുല്‍ അന്‍സാരി എന്ന ആള്‍ ഉമറിനെ കണ്ടിട്ടില്ല. കാര്യം നൈമവി പറഞ്ഞത് പോലെ തന്നെയാണ്. ഈ റിപ്പോര്‍ട്ട് തെളിവിന്‌ പറ്റാത്ത മുന്‍ഖത്തിഅ് ആകുന്നു.

തെളിവ് നമ്പര്‍ 8:

اخرج ابو بكر بن ابى شيبة فى مصنفه عن عبد العزيزبن رفيع قال كان ابى بن كعب يصلى بالناس فى رمضان بالمدينة عشرين ركعة ويوتر بثلاث - تحفة الاحوذى 75: 2ഉബയ്യുബ്നു കഅബ് റമദാനില്‍ 20 റക്അത്തും 3 റക്അത്തും ജനങ്ങള്‍ക്ക്‌ നമസ്കരിച്ചു കൊടുത്തിരുന്നുവെന്ന്­ അബ്ദുല്‍ അസീസിബ്നു റഫീഇല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ഹദീസിന്‍റെ ന്യൂനത:

ഈ റിപ്പോര്‍ട്ട് മുന്‍ഖത്തിഅ് ആണ്. തെളിവിന്‌ പറ്റുകയില്ലെന്ന് മുന്‍പ് വിവരിച്ചു (മുന്‍ഖത്തിഅ് എന്താണെന്ന് തെളിവ് നമ്പര്‍ 3ല്‍ വിശദീകരിച്ചിരിക്കുന്­നു). അബ്ദുല്‍ അസീസിബ്നു റഫീഅ്, ഉബയ്യുബ്നു കഅബ്നെ കണ്ടിട്ടില്ല. അല്ലാമാ നൈമവിയുടെ പ്രസ്താവന ശ്രദ്ധിക്കുക:قال النيموى عبد العزيز بن رفيع لم يدرك ابى بن كعب انتهى قلت الامر كما قال النيموى فأئر ابى بن كعب هذا منقطع - تحفة الاحوذى 75:2അബ്ദുല്‍ അസീസിബ്നുറഫീഅ്, ഉബയ്യുബ്നു കഅബ്നെ കണ്ടിട്ടില്ലെന്ന് നൈമവി പറഞ്ഞിരിക്കുന്നു. ഞാനും പറയുന്നു നൈമവി പറഞ്ഞത് തന്നെയാണ് ശരിയെന്നു. അപ്പോള്‍ ഉബയ്യിബ്നു കഅബ് ന്‍റെ ഈ റിപ്പോര്‍ട്ടും മുന്‍ഖത്തിഅ് ആകുന്നു

തെളിവ് നമ്പര്‍ 9:

رواه عبد الرزاق من وجه آخر عن محمد بن يوسف فقال احدى وعشرين - فتح البارى 252:4ഈ റിപ്പോര്‍ട്ട് (ഉമര്‍(റ) 11 റക്അത്ത് നമസ്കരിക്കാന്‍ കല്‍പ്പിച്ചുവെന്ന റിപ്പോര്‍ട്ട്) അബ്ദുറസാഖ് മറ്റൊരു വഴിയില്‍ കൂടി മുഹമ്മദിബ്നു യൂസുഫില്‍ നിന്ന് 21 കൊണ്ട് കല്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ ഹദീസിന്‍റെ ന്യൂനത:ഈ റിപ്പോര്‍ട്ട് അബ്ദുറസാഖ് മാത്രമേ 21 എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഹദീസ് പണ്ഡിതന്മാരുടെ ഇമാമായ ഇമാം മാലിക്, ഹദീസ് നിരൂപകനായ യഹ്യാബ്നു സഈദില്‍ഖത്വാന്‍ മറ്റൊരു ഹാഫിസ് ആയ അബ്ദുല്‍ അസീസ്‌ബ്നു മുഹമ്മദ്‌ എന്നീ മൂന്ന് പേരും മുഹമ്മദ്‌ബ്നു യൂസുഫില്‍ നിന്ന് 11 എന്നാണു റിപ്പോര്‍ട്ട് ചെയ്തത്. ഈ മൂവരുടെയും റിപ്പോര്‍ട്ടിന്നെതിര­െയായി അബ്ദുല്‍ റസാഖിന്‍റെ റിപ്പോര്‍ട്ട് സ്വീകാര്യമല്ല. അബ്ദുറസാഖ് വിശ്വസ്തനാണെങ്കിലും അവസാനം അന്ധത പിടിപെടുകയും വാര്‍ദ്ധക്യ സഹജമായ ഓര്‍മ്മക്കുറവ് വരികയും ചെയ്തിട്ടുണ്ട്. ഇമാം ദഹബി, അബ്ദുറസാഖിനെ സംബന്ധിച്ച് രണ്ടു പേജില്‍ നീട്ടി എഴുതിയതിന്‍റെ ചുരുക്കം ഇവിടെ ഉദ്ധരിക്കാം:

അദ്ദേഹം (അഹമദ്ബ്നു ഹമ്പല്‍) പറഞ്ഞു: ഞങ്ങള്‍ അബ്ദുറസാഖിന്‍റെ അടുക്കല്‍ ഹിജ്റ 200 ന്‍റെ മുന്‍പ് ചെന്നു. അന്ന് അദ്ദേഹം നല്ല കാഴ്ചയുള്ള ആളായിരുന്നു. അദ്ദേഹത്തിന്‍റെ കാഴ്ച നഷ്ടപെട്ടത്തിനു ശേഷം വല്ലവരും അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടുണ്ടെങ്ക കാഴ്ച നഷ്ടപെട്ടത്തിനു ശേഷം വല്ലവരും അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടുണ്ടെങ്കില്­‍ അത് വിശ്വാസയോഗ്യമല്ല. اثر പറയുകയാണ്‌. النار جبار എന്നാ ഹദീസിനെ സംബന്ധിച്ച് ഞാന്‍ അബൂ അബ്ദില്ലാഹിയോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം ആ ഹദീസ് ശരിയല്ലെന്ന് പറഞ്ഞു. أحمد بن شبوبة ആണെന്ന് ഞാന്‍ പറഞ്ഞു. അവരെല്ലാം അബ്ദുറസാഖ് അന്ധനായ ശേഷം കേട്ടതാണ്. അദ്ദേഹത്തിനു മറ്റുള്ളവര്‍ പറഞ്ഞു കൊടുക്കുകയാണ് പതിവെന്നും അദ്ദേഹത്തിന്‍റെ കിത്താബില്‍ ഇല്ലാത്ത പലതും അദ്ദേഹത്തോട് അവര്‍ ചേര്‍ത്തി പറഞ്ഞിട്ടുണ്ടെന്നും അബൂ അബ്ദുല്ലാഹ് പറഞ്ഞു. ഇമാം നസാഈ അബ്ദുറസാഖിന്‍റെ വാര്‍ദ്ധക്യത്തില്‍ അദ്ദേഹത്തില്‍ നിന്നെഴുതിയ ഹദീസുകളെ സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും നിഷിദ്ധമായ കുറെ ഹദീസുകള്‍ അദ്ദേഹത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട­െന്നും പറയുകയും ചെയ്തിരിക്കുന്നു. (ميزان الاعتدال 2: 127-129)

ഇമാം ദാറുഖുത്ത്നി അബ്ദുറസാഖ് യോഗ്യനാണെങ്കിലും മുഅ്മ്മറില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വളരെ അബദ്ധം വന്നിട്ടുണ്ടെന്ന് പറയുന്നു. ഇമാം യഹ് യാ പറയുകയാണ്: അബ്ദുറസാഖില്‍ നിന്ന് അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തില്‍ നിന്നല്ലാതെ ഒരൊറ്റ ഹദീസ് മാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ. ഇമാം ബുഖാരി അബ്ദുറസാഖിനെ സംബന്ധിച്ച് തന്‍റെ കിത്താബില്‍ നിന്ന് അദ്ദേഹം നോക്കിപ്പറയുന്നതെല്ല­ാം ശരിയാണെന്ന് പറഞ്ഞു. ഇബ്നുമുഈനില്‍ നിന്നുദ്ധരിക്കപെടുന്­നു. അബ്ദുറസാഖില്‍ നിന്ന് ഒരിക്കല്‍ ഒരു സംസാരം ഞാന്‍ കേട്ടു. ആ സംസാരത്തില്‍ നിന്ന് അദ്ദേഹം ശിഈ ആണെന്ന് മനസ്സിലായി . അദ്ദേഹം ഹിജ്റ 211 ല്‍ ആണ് മരണപ്പെട്ടത്.

മേല്‍ വിവരണത്തില്‍ നിന്നും അബ്ദുറസാഖ് പറ്റെ അയോഗ്യനല്ലെങ്കിലും ആക്ഷേപാര്‍ഹാനാണെന്നു­ം അദ്ദേഹത്തിന്‍റെ വാര്‍ദ്ധക്യകാലത്ത് റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ സ്വീകരിക്കാവതല്ലെന്ന­ും അപ്പോള്‍ അദ്ദേഹത്തിന്‍റെ 21 എന്നാ റിപ്പോര്‍ട്ട് അദ്ദേഹത്തെക്കാള്‍ യോഗ്യന്മാരായ 3 മഹാപണ്ഡിതന്മാരുടെ 11 എന്ന റിപ്പോര്‍ട്ടിനെതിരായ­ത്കൊണ്ട് അത് شاد ആണെന്നും തീര്‍ച്ചപ്പെടുകയും ചെയ്ത്. شاد എന്നാല്‍ مخالقة الثقة لمن هو اوثق منه (യോഗ്യനായ ഒരാള്‍ അയാളേക്കാള്‍ യോഗ്യനായ ആള്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യല്‍) ആണ്. ഇത് مصطلح الحديث ന്‍റെ എല്ലാ ഗ്രന്ഥങ്ങളിലും കാണാം. ഹാഫിസ് ഇബ്നു ഹജറുല്‍ അസ്ഖലാനി പറയുന്നത് ശ്രദ്ധിക്കുക.
فان خولف اى الراوى لمن هوارجح منه لمزيد ضبط او كثرة عدد او غير ذلك من وجوه الترجيحات فالراجع يقال له المحفوظ ومقابلة فهو المرجوح ويقال له الشاد ....................­.... وعرف من هذا التقرير ان الشاد مارواه المفبول مخالفا لمن هو اولى منه -نخبة الفكر - ص 31

ഒരു റിപ്പോര്‍ട്ടര്‍ക്ക് അദ്ദേഹത്തെക്കാള്‍ പ്രബലനായ ഒരാളോ അല്ലെങ്കില്‍ അധികം ആളുകളോ എതിരായി മറ്റൊരു നിലക്ക് റിപ്പോര്‍ട്ട് ചെയ്‌താല്‍ പ്രാബല്യമുള്ളതിനെ മഹ്ഫൂള് എന്നും അതിന്‍റെ എതിര്‍വശത്തിന് مرجوح എന്നും പേര്‍. ഇതിന്നു شاذ എന്നും പറയുന്നു.

20 റക്അത്തിന്നു സാധാരണ ഉദ്ധരിക്കാറുള്ളതും ഉദ്ധരിച്ചേക്കാന്‍ സാദ്ധ്യതയുള്ളതുമായ എല്ലാ തെളിവുകളും ഇവിടെ ഉദ്ധരിച്ചു കഴിഞ്ഞു. ബലഹീനതയില്ലാത്ത ഒറ്റ റിപ്പോര്‍ട്ടും ഇതിലില്ല. 20ന്നു കൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ ഉമര്‍ (റ) ന്‍റെ കാലത്ത് 20 റക്അത്ത് നമസ്കരിച്ചുവെന്നതാണ്­. ഇവയെല്ലാം ദുര്‍ബലങ്ങളായതോട് കൂടി ഉമര്‍ (റ) ഉബയ്യിനോടും തമീമുദ്ദാരിയോടും 11 റക്അത്ത് നമസ്കരിക്കാന്‍ കല്‍പിച്ചുവെന്ന സഹീഹാണെന്നുറപ്പുള്ളത­ും ഹാഫിസീങ്ങളും (പരമ്പര സഹിതം ഒരു ലക്ഷം ഹദീസുകള്‍ ഹൃദിസ്ഥമാക്കിയവര്‍) നുഖ്ഖാദുല്‍ ഹദീസുകളും (ഹദീസ് റിപ്പോര്‍ട്ടര്‍മാരുട­െ യോഗ്യതായോഗ്യതകള്‍ സസൂക്ഷ്മം പരിശോധിച്ച് വിധി കല്‍പിക്കുന്നവര്‍) ഉദ്ധരിച്ച 11 ന്‍റെ ഹദീസിന്നു വിപരീതവുമാണ്. അപ്പോള്‍ 20 റക്അത്ത് തറാവീഹ് നമസ്കരിക്കാന്‍ നബി (സ) കല്‍പിച്ചതായോ ഖുലഫാഉര്‍ റാഷിദുകളില്‍ വല്ലവരും കല്‍പിച്ചതായോ അവര്‍ പ്രസ്താവിച്ചതായോ തെളിവിന്നു പറ്റുന്ന സ്വഹീഹൊ ഹസനോ ആയ ഒരു റിപ്പോര്‍ട്ടിലും വന്നിട്ടില്ല എന്നുള്ളത് മനസിലായി കഴിഞ്ഞു. മാത്രമല്ല; നബി (സ) നമസ്കരിച്ചതും ഉമര്‍ (റ) കല്‍പിച്ചതും കല്‍പനയനുസരിച്ച് ഉമറി (റ) ന്‍റെ കാലത്ത് പള്ളിയില്‍ ജമാഅത്തായി നടന്നതും 11 റക്അത്ത് മാത്രമായിരുന്നു.
----------------------------

 
Forum » Videos » സുന്നി, മുജാഹിദ്, ജമാഅത്ത് ചോദ്യോത്തരങ്ങൾ » എന്തുകൊണ്ടാണ് മക്കത്ത് 20 റക്അത്ത് തറാവീഹ് നമസ്കരിക്കുന്നത്?
  • Page 1 of 1
  • 1
Search:


Copyright MyCorp © 2024