Main   Myprofile    Registration     Logout   Login                Thursday,2024-12-12, 3:05 AM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
കണ്ണിന്‍ പുരികത്തു ഒളിച്ച കള്ളകഥ മുസ്ലികള്‍ വിശ്വസിക്കുകയില്
hidayaDate: Monday, 2013-08-19, 1:44 PM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
മാലമൌലൂദുകളില്‍ വൈരുദ്ധ്യമോ?

ഒരു ഒഹാബികുട്ടിയുടെ സംശയത്തിന്, സമസ്തയുടെ ഉസ്താത് നല്‍കുന്ന മറുപടിയാണ്വ് ഇതിന്റെ കൂടെയുള്ള Attachment . സമസ്തക്കാരുടെ വിശ്വാസപ്രകാരം ​ മൊഴിയൊന്നും തെറ്റാതെ ഒരുവട്ടം ചൊല്ലിതീര്‍ത്താല്‍ സ്വര്‍ഗ്ഗത്തില്‍ മണിപേടം കിട്ടുന്ന മുഹയുദ്ദീന്‍മാലയിലെ കഥാനായകന്, എല്ലാവരുടേയും ഹ്രിദയത്തിലുള്ളത് കുപ്പിയകത്തുള്ള വസ്തുവിനെപോലെ അറിയുവാന്‍ കഴിയും . എന്നാല്‍ രിഫാഇ
മാലയിലെ കഥാനായകനും (ഗര്‍ഭാശയത്തില്‍ വച്ച് അല്ലാഹുവിനോട് സ്വര്‍ഗ്ഗം വാങ്ങിയ ശൈഖ്) മുഹയുദ്ദീന്‍ മാലയിലെ നായകനും തമ്മില്‍ ഒരിക്കല്‍ ഒളിച്ചുകളിച്ചപ്പോള്‍, രിഫാഇ മാലയിലെ നായകന്‍ മുഹയുദ്ദീന്‍ മാലയിലെ നായകന്റെ കണ്ണിന്റെ പിരിയത്തിനുള്ളില്‍ ഒളിച്ചു. എല്ലാവരുടേയും ഹ്രിദയത്തിലുള്ളത് കാണാന്‍ കഴിയുന്ന, മുഹയുദ്ദീന്‍ മാലയിലെ നായകന്, എന്തേ തന്റെ കണ്ണിന്റെയുള്ളില്‍ ഒളിച്ചിരുന്നത് കാണാന്‍ കഴിയാതെ പോയി എന്നാണ്, ഒഹാബി കുട്ടിയുടെ ചോദ്യം . സമസ്തയുടെ ആലിമീങ്ങളെ ഉത്തരമുട്ടിക്കാം എന്ന് വ്യാമോഹിച്ച ഒഹാബികുട്ടിക്ക് നല്ല ചുട്ടമറുപടിയാണ്, നമ്മുടെ ഉസ്താത് നല്‍കിയത്. ഉപ്പയും മോനും കളിച്ചാല്‍ ഉപ്പ ജയിച്ചാലും മോന്‍ ജയിച്ചുവെന്നാണ്, ഉപ്പമാര് സാധാരണ പറയാറുള്ളത്. അത് പോലെയാണ്, ഇതെന്നും അല്ലാതെ തന്റെ കണ്‍പിരിയത്തിനുള്ളിലൊളിച്ചത് മുഹയുദ്ദീന്‍മാലയിലെ നായകന്, അറിയാത്തത് കൊണ്ടല്ല എന്നുള്ള ഉസ്താതിന്റെ മറുപടി ശരിക്കും ഒഹാബിയുടെ ചങ്കില്‍കൊണ്ടു. പക്ഷേ നമ്മുടെ രിഫാഇ മാലയിലെ നായകന്‍ ഉമ്മയുടെ ഗര്‍ഭാശയത്തില്‍ വച്ചുതന്നെ അല്ലാഹുവിനോട് നാലുസ്വര്‍ഗ്ഗം വാങ്ങിയ ആളാണെങ്കിലും , മുഹയുദ്ദീന്‍ മാലയിലെ നായകന്റെ കഴിവിനെക്കുറിച്ച് ശരിക്കും അറിയില്ലായിരുന്നു.
അറിയുമെങ്കില്‍ എല്ലാവരുടേയും ഹ്രിദയത്തിലെ കാര്യം അറിയുന്ന ആളിന്റെ കണ്‍പിരിയത്തില്‍ ഒളിക്കില്ലല്ലോ? അല്ലെങ്കിലും ഈ ഒഹാബികള്‍ക്ക് ഇതു പോലെയുള്ള വലിയ വലിയ കറാമത്തുകള്‍ കേള്‍ക്കുബോള്‍ എല്ലാം ഒരു മുത്തശ്ശി കഥയായിട്ടാണ് തോന്നാറ്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം അവരുടെ വലിയ ഔലിയാക്കളായ സഹാബിമാര്‍ക്കൊന്നും ഇതുപോലെയുള്ള കറാമത്തുകളൊന്നും
ഉണ്ടായിട്ടില്ലല്ലോ? അവരുടെ ഒരു വലിയ ഔലിയ ആയ അബൂബക്കറും ,(റ) അദ്ദേഹത്തിന്റെ കൂട്ടുകാരനും പ്രവാചകനുമായ മുഹമ്മദ് നബി(സ) യും ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി ഗുഹയില്‍ അഭയം തേടുകയാണല്ലോ ചൈയ്തത്. അവര്‍ക്ക് കണ്‍പിരിയത്തിനുള്ളില്‍ ഒളിക്കാനുള്ള കഴിവില്ലാത്തത് കൊണ്ടാണല്ലോ, അവര്‍ ഗുഹയില്‍ ഒളിച്ചത്. ഒഹാബികള്‍ ഔലിയാക്കളായി കരുതുന്ന അസ് ഹാബില്‍ കഴ്ഫിലെ ചെറുപ്പക്കാരും ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ ഗുഹയില്‍ അഭയം തേടുകയാണല്ലോ ചൈയ്തത്. ഈ Audio Clip ഈ വിനീതനായ ഒഹാബിക്ക് കിട്ടിയത് പേരില്‍ മാത്രം ഇസ്ലാമുമായി ബന്ധമുള്ള http://www.islamkerala.com/audios7.html എന്ന വെബ് സൈറ്റില്‍ നിന്നാണ്.



Download

THAJUDDEEN MAYYIL
thajmayyil@yahoo.com

അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള ഒരു ചെറു സംരഭം സന്ദര്‍ഷിക്കുക http://hidaya.do.am/
http://ponkavanam.com
 
  • Page 1 of 1
  • 1
Search:


Copyright MyCorp © 2024