Main   Myprofile    Registration     Logout   Login                Thursday,2024-03-28, 11:46 AM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
Forum » Videos » Short Video clips » മലയാള ഖുതുബ കേരളത്തില്‍ നിറുത്തി വെച്ചത് എന്തിന് വേണ്ടി ..?
മലയാള ഖുതുബ കേരളത്തില്‍ നിറുത്തി വെച്ചത് എന്തിന് വേണ്ടി ..?
hidayaDate: Wednesday, 2014-12-03, 8:00 AM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
മലയാള ഖുതുബ കേരളത്തില്‍ നിറുത്തി വെച്ചത് എന്തിന് വേണ്ടി ..?
എങ്ങിനെ ..?
പഴയ കാലത്തെ സമസ്തയിലെ പണ്ഡിതന്‍ ആയിരുന്ന അബ്ദുമൌലവി പറയുന്ന ചരിത്ര സത്യങ്ങളിലൂടെ ........
പണത്തിന് വേണ്ടി പരലോകം മറക്കുന്ന മുസ്ലിയാക്കന്മാരുടെ തട്ടിപ്പുകള്‍ വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ക്ലിപ്പ് ..
കേള്‍ക്കൂ സഹോദരന്മാരെ.. ആ സത്യം തുറന്നു പറയുന്നു
===============================
മാതൃഭാഷയില്‍ ഉള്ള ഖുതുബകള്‍ കേരളീയ മുസ്ലിം സമൂഹത്തില്‍ ഒരു
തര്‍ക്കവിഷയമായിരുന്നില്ല.കേരളത്തില്‍ നിലവിലുള്ള സമസ്തക്കാരുടെ
കര്‍മ്മശാസ്ത്ര വിശ്വാസമായ ഷാഫി മദ്ഹബ് ലോ ഹനഫീ മദ്ഹബിലോ ഇതൊരു
തര്‍ക്കമുള്ള വിഷയമല്ല .. അത്യാവശ്യം അറബിഭാഷ കൈകാര്യം ചെയ്യാനും
മലയാളഭാഷയില്‍ പ്രസംഗിക്കാന്‍ കഴിവുമുള്ള ഒട്ടുമിക്ക വിവരമുള്ള
മുസ്ലിയാക്കന്മാരും മലയാളത്തിലായിരുന്നു ഖുതുബ നടത്തിയിരുന്നത്.
ഇന്ത്യയിലെ തന്നെ ഒന്നാമത്തെ പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍
.ഈയടുത്ത കാലം വരെ മലയാളത്തിലായിരുന്നു ഖുതുബ നടത്തിയിരുന്നത് ഇന്നും
മഞ്ചേരി വലിയ ജുമുഅത്ത് പള്ളി പോലുള്ള സ്ഥലങ്ങളില്‍ മലയാളത്തില്‍ തന്നെയാണ്
ഖുതുബകള്‍ നടക്കുന്നത് .കേരളീയ മുസ്ലിം സമൂഹത്തില്‍ പഴയ കാലത്ത് ഇതൊരു
തര്‍ക്കവിഷയമായിരുന്നില്ല. അറിവും വിവരവും ഉള്ള മലയാളഭാഷയില്‍
പരിജ്ഞാനമുള്ളവര്‍ മലയാളത്തില്‍ ഖുതുബ നടത്തും. അല്ലാത്തവര്‍ അറബിയില്‍
ഉള്ള ഈജിപ്തുകാരന്‍ ഇബ്നു നബാത്തത്ത് മിസ്രി ഉണ്ടാക്കിയ ഖുതുബ ക്കിത്താബിലെ
പ്രസംഗം മരവാളും പിടിച്ച് നീട്ടി മണിച്ച് ശബ്ദം കൂട്ടിയും കുറച്ചും ഓതും
...കേരളീയ മുസ്ലിം സമൂഹത്തില്‍ പഴയ കാലത്ത് ഇതൊരു
തര്‍ക്കവിഷയമായിരുന്നില്ല.
മലയാളഭാഷയില്‍ പ്രസംഗിക്കാനുള്ള പ്രാവീണ്യം ഇല്ലായിരുന്നുവെന്നതാണ് അന്നത്തെ
മുസ്ലിയാക്കന്മാരുടെ ഏറ്റവും വലിയ ന്യൂനത. ഒരു വഅള് സംഘടിപ്പിക്കണമെങ്കില്‍
തന്നെ തെക്കന്‍ കേരളത്തില്‍ പോയി മുസ്ലിയാക്കന്മാരെ തെരഞ്ഞുപിടിച്ച്
കൊണ്ട് വരേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത് ... ഈ അടുത്ത കാലം വരെ ആ
നിലയാണുണ്ടായിരുന്നത് .. പതി അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍, തഴവ, വൈലിത്തറ
തുടങ്ങിയവര്‍ ആ രംഗത്ത് റേറ്റ് കൂടിയ വാഇളുകള്‍ ആയിരുന്നു ..
99 ശതമാനം മുസ്ലിയാക്കന്മാരും പ്രസംഗ രംഗത്ത് ഇട വിറക്കുന്ന
വട്ടപ്പൂജ്യങ്ങള്‍ ആയിരുന്നു.. വെള്ളിയാഴ്ച്ചകളില്‍ ജുമുഅക്ക് ശേഷം
മുസ്ലിയാരുടെ എന്തെങ്കിലും ആവശ്യം നിര്‍വ്വഹിക്കാനായിട്ടുള്ള പിരിവിന്
വേണ്ടി മാത്രം പറയുന്ന "ഉറുദി"യില്‍ തന്നെ ഒരു വാചകത്തില്‍ ഒരു പത്ത്
"പോലോത്ത"യും "അങ്ങനെ ആയിട്ടുള്ളതായിട്ടുള്ളതായ , " മറ്റും കാണും .
സ്വന്തത്തിലുള്ള ആ ന്യൂനതക്ക് വല്ല പണ്ഡിതോചിതമായ വല്ല ന്യായീകരണവും
വേണമല്ലോ .. "ഇല്ലെങ്കിലത് വലിയ കുറച്ചിലല്ലേ" മുസ്ലിയാക്കന്മാരല്ലേ ....
എല്ലാറ്റിനും അവര്‍ കിതാബ് ഉദ്ധരിച്ച് ന്യായം പറഞ്ഞു .മലയാളം ഹിന്ദുക്കളുടെ
ആര്യഭാഷയാണ് .അതിനാല്‍ ആ ഭാഷയില്‍ പയക്കം പറയുന്നതും അത് പഠിക്കുന്നതും
ഹറാമാണ് .
من تشبه بقوم فهو منهم ആരെങ്കിലും ഒരു സമൂഹത്തോട് സാദൃശ്യപ്പെട്ടാല്‍ അവന്‍ അവരില്‍ പെട്ടവനാണ് ... പാവം കൌം ....
എല്ലാം കേട്ട് തക്ബീര്‍ ചൊല്ലി ...
അത്തരം മുസ്ലിയാക്കന്മാരുടെ ഖുതുബകള്‍ കേട്ട് ക്ഷീണിതരായ വിശ്വാസികള്‍
നാട്ട്കാര്യം പറയാനും ഉറക്കത്തിന്‍റെ കമ്മി നികത്താനും ഈ സമയം
നേര്‍ച്ചയാക്കി വിനിയോഗിച്ചു..
പഴയ കാലത്താവട്ടെ പള്ളികള്‍ 9 0 ശതമാനവും ഓരോ നാട്ടിലെ പണക്കാരായ ചില
തറവാട്ടുകാരുടെ സ്വകാര്യ സ്വത്ത് പോലെ കൈകാര്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍
ആയിരുന്നു .. ഓരോ മഹല്ല് പള്ളിയിലും മുസ്ലിയാരെ നിയമിക്കലും ശമ്പളം
കൊടുക്കലും പരിപാലിക്കലുമെല്ലാം ആ തറവാട്ട് കാരണവന്മാര്‍ ആയിരിക്കും . ആ
കാരണവന്മാരുടെ യോഗ്യതയും ഇസ്ലാമികമായ സംസ്കാരവും അനുസരിച്ച് ഖുതുബകളിലും
വൈവിധ്യമാര്‍ന്ന സമീപനങ്ങള്‍ നിലനിന്നു .പൊതു സമൂഹത്തില്‍ ആരും
അതെക്കുറിച്ച് തര്‍ക്കിച്ചില്ല .
അവര്‍ക്കതിനുള്ള സമയമോ സന്ദര്‍ഭമോ ഉണ്ടായിരുന്നില്ല എന്നതാണ് നേര്..
എന്നാലും നന്മയുള്ളവരും ചിന്തിക്കുന്നവരും ഏതു സമൂഹത്തിലും ഉണ്ടാവുമല്ലോ.. വിശുദ്ധ
ഖുര്‍ആനിലെ ആയത്തുകളും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് നടത്തുന്ന ഖുതുബകള്‍
അടുത്ത മഹല്ലുകളില്‍ ഉള്ളപോലെ താന്താങ്ങളുടെ മഹല്ലിലും ഉണ്ടാവണമെന്ന് അവര്‍
ആഗ്രഹിച്ചു . പലരും അത്തരം ഖുതുബകള്‍ ഉള്ള സ്ഥലത്തേക്ക് ജുമുഅക്ക് പോകാന്‍
തുടങ്ങി ... ഈ പ്രവണതകള്‍ തുടര്‍ന്നപ്പോള്‍ മലയാളത്തില്‍ ഖുതുബ നടത്താന്‍
അറിയാത്ത ചില വിരുതന്മാരായ മലയാളം ഖുതുബക്കെതിരെ പിറുപിറുക്കാന്‍ തുടങ്ങി .
എന്നാലും അവരുടെ ശബ്ദത്തിന് വേണ്ട ഗാംഭീര്യം അന്നുണ്ടായിരുന്നില്ല ..
കാരണം സമസ്തക്കാരുടെ വലിയ നേതാക്കള്‍ വരെ മലയാളത്തില്‍ ഖുതുബ
നടത്തിയിരുന്നവരായിരുന്നു .
മലയാളത്തില്‍ ഖുര്‍ആന്‍ തര്‍ജ്ജമ ചെയ്യാന്‍ പാടില്ല . ഖുത്ബ ഓതുമ്പോള്‍ മൈക്ക് പാടില്ല
എന്നീ വിഷയങ്ങളില്‍ ഒക്കെ സമസ്തയില്‍ വന്‍ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്
എന്നത് കൂടി ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും . ഖുര്‍ആന്‍
തര്‍ജ്ജമക്കെതിരെ സമസ്തയുടെ ഒരു കാലത്തെ ജനറല്‍സെക്രട്ടറി ഇ കെ ഹസന്‍
മുസ്ലിയാര്‍ സ്വന്തമായി തന്നെ പേര് വെച്ച് "തഖ്ദീറുല്‍ ഇഖ്‌വാന്‍ ബി
തര്‍ജ്ജമത്തുല്‍ ഖുര്‍ആന്‍" എന്ന വാറോല കിതാബ് രചിച്ചു . ഖുര്‍ആന്‍
തര്‍ജ്ജമ നടത്തിയ ജോയിന്റ് സെക്രട്ടറി കൂ റ്റനാട് മുസ്ലിയാര്‍ക്കെതിരെ
സമസ്തയുടെ സംസ്ഥാന ജനറല്‍സെക്രട്ടറി കുഫ്ര്‍ ന്‍റെ ഫത് വ ഇറക്കിയത് കേരളീയ
മുസ്ലിം സമൂഹം പില്‍ക്കാലത്ത് കണ്ടതാണ് . മൈക്കില്‍ ഖുതുബ ഓതാന്‍ പാടില്ല
എന്ന് പറഞ്ഞുകൊണ്ട് സമസ്തയുടെ പ്രസിടണ്ട് സദഖത്തുള്ള മുസ്ലിയാര്‍ സംസ്ഥാന
കേരള ജം ഇയ്യത്തുല്‍ ഉലമ എന്ന പുതിയ സംഘടന ഉണ്ടാക്കി പിളര്‍ന്നു പോയതും ഈ
ചര്‍ച്ചക്കിടയില്‍ ഓര്‍ക്കുന്നത് നല്ലതാണ് .. കേരളീയ സമസ്ത മുസ്ലിം പുരോഹിത
സമൂഹത്തിന്‍റെ ഒരു നേര്‍ചിത്രം ഈ അനുഭവങ്ങളിലൂടെ നമുക്ക് ലഭ്യമാവും ...
ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ നിലനിന്നിരുന്ന കേരളത്തില്‍ മലയാളഭാഷയില്‍ ഉള്ള ഖുതുബകള്‍
ആരായിരിക്കും തര്‍ക്ക വിഷയമാക്കുക എന്നത് കൂടുതല്‍ ചിന്തിക്കാതെ തന്നെ
മനസ്സിലാക്കാവുന്നതാണ് ..
വിശുദ്ധ ഖുര്‍ആനിലെ ആയത്തുകളും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് നടത്തുന്ന
മലയാളഭാഷയില്‍ ഖുതുബകള്‍ തുടര്‍ന്നാല്‍ സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങള്‍
തങ്ങളുടെ മതവാണിഭത്തിന് വന്‍ തിരിച്ചടി നേരിടും എന്ന് മനസ്സിലാക്കിയ പരലോക
ഭയമില്ലാത്ത ചില പുരോഹിതന്മാരും മുസ്ലിയാക്കന്മാരും തങ്ങന്മാരും ആ
മൊല്ലാക്കമാരുടെ കൂട്ടുമുന്നണിയില്‍ ചേര്‍ന്ന് കൊണ്ട് മാതൃഭാഷയിലുള്ള
ഖുതുബകളെ ഒരു തര്‍ക്ക വിഷയ മാക്കുകയും കേരളീയ മുസ്ലിം സമൂഹത്തെ ഈ
വിഷയത്തില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു .. അങ്ങനെ അതുമൊരു
തര്‍ക്ക വിഷയമായി

1 9 4 7ലെ കോഴിക്കോട് മീഞ്ചന്തയില്‍ വെച്ച് ചേര്‍ന്ന സമസ്തയുടെ മുശാവറ
പ്രമേയം പാസ്സാക്കി മാതൃഭാഷയിലുള്ള ഖുതുബ ഹറാമാക്കുന്നത് വരെ കേരളീയ
മുസ്ലിം പൊതു സമൂഹം ഈ നിലപാടുകളിലായിരുന്നു മീഞ്ചന്ത പ്രമേയം വന്നപ്പോള്‍
പോലും കേരളീയ സുന്നീ സമൂഹം അത് അംഗീകരിച്ചില്ല .സമസ്തയുടെ പ്രസിടണ്ട്
പദവിയില്‍ ഉണ്ടായിരുന്ന പാങ്ങില്‍ അഹമദ് കുട്ടി മുസ്ലിയാരെപ്പോലെ ഉള്ള 4 0
ഓളം തല മുതിര്‍ന്ന സമസ്തക്കാരായ മുസ്ലിയാക്കന്മാര്‍ തിരൂരില്‍ വെച്ച് യോഗം
ചേര്‍ന്ന് ഖുതുബ ഭാഷ ഹറാമാക്കി കൊണ്ടുള്ള ഈ മീഞ്ചന്ത പ്രമേയത്തിനെതിരില്‍
പ്രമേയം പാസാക്കി .. മീഞ്ചന്തയില്‍ പുതിയതായി ജിബ്‌രീല്‍ ഇറങ്ങിയോ
എന്നായിരുന്നു അവര്‍ സമസ്തയുടെ മുശാവറക്കാരോട് ചോദിച്ചത് ..

എന്നാല്‍ സമസ്ത എന്ന പുരോഹിത പ്രമാണിമാരുടെ സംഘം ചേര്‍ന്നുള്ള കുതന്ത്രങ്ങള്‍ കാരണം
ഈ വിഭാഗത്തിന് കൂടുതല്‍ പിടിച്ചു നില്‍ക്കാനായില്ല.. അവരുടെ ശബ്ദത്തെ
ഒഹാബികളുടെ പുത്തന്‍വാദമായി കൂട്ടിക്കെട്ടി പൊട്ടന്‍ കൌമിന്‍റെ
കോലാഹലത്തോടെ തകര്‍ക്കുവാന്‍ സമസ്ത പുരോഹിതന്മാര്‍ക്ക് കഴിഞ്ഞു . മീഞ്ചന്ത
പ്രമേയത്തിനെതിരെ തിരൂരില്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ച
മുസ്ലിയാക്കന്മാര്‍ വരെ പിന്നീട് സമസ്തയുടെ സുന്നഹദോസിന്‍റെ തീരുമാനം
അംഗീകരിക്കുന്നതാണ് കേരളീയ മുസ്ലിം സമൂഹം കണ്ടത് ...

1


2
കേരളത്തിലെ ആദ്യ പള്ളിയിലും മലയാളത്തിലായിരുന്നു ഖുത്ത്ബ

RIGHT CLICK AND SAVE AS



ഈ കേരള വ്യാജ സുന്നി മുസ്ലിയാക്കൾ കേരള മുസ്ലിംകൾക്ക് മുമ്പ് വെച്ച പാരകൾ കാണുക....എന്നാൽ ഈ ഖുത്ബ ഇപ്പോഴും തുടരുന്നു

 
Forum » Videos » Short Video clips » മലയാള ഖുതുബ കേരളത്തില്‍ നിറുത്തി വെച്ചത് എന്തിന് വേണ്ടി ..?
  • Page 1 of 1
  • 1
Search:


Copyright MyCorp © 2024