എറണാംകുളം സ്വദേശിയായ സന്ദീപും ഭാര്യയും ഒരു വര്ഷം മുൻപാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. ഏതാനും ദിവസങ്ങൾ തർബീയത്ത് ഇസ്‌ലാം സഭ എന്ന മത പഠന കേന്ദ്രത്തിൽ നിന്ന് ഇസ്‌ലാം മത പഠനം പൂർത്തിയാക്കിയ യുവാവിനെയും കുടുംബത്തെയും കോഴിക്കോട് വെച്ച് ആർ എസ് എസ്സുകാർ പിടികൂടുകയും ആയുധ പരിശീലനം നടക്കുന്ന കേന്ദ്രത്തിൽ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.രാജ്യത്തിന് വേണ്ടിയും മതത്തിനു വേണ്ടിയും ആരെയും കൊല്ലാമെന്നാണ് ആർ എസ് എസ് അവിടെ പഠിപ്പിക്കുന്നത്. അവിടെ വെച്ച് വാൾ മുനയിൽ നിറുത്തി തന്നെയും കുടുംബത്തെ...യും ജനം ടിവി ലേഖകൻ ഇന്റർവ്യൂ ചെയ്യുകയും തർബിയത്ത് ഇസ്‌ലാം സഭയ്‌ക്കെതിരെ സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ ഓർത്തു മാത്രമാണ് താൻ അതനുസരിച്ചത്, അതിൽ പശ്ചാത്തപിക്കുന്നു. തന്റെ അച്ഛൻ മരണപ്പെട്ടപ്പോൾ തന്നെ മാത്രമാണ് പോവാൻ അനുവദിച്ചത്. ഭാര്യയേയും കുഞ്ഞിനേയും അവർ പിടിച്ചു വെച്ചു. ഒരിക്കലും കോഴിക്കോടുള്ള ആ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുമെന്ന് കരുതിയതല്ല.പിന്നീട് എന്തോ ഭാഗ്യത്തിനാണ് കുടുംബത്തെ അവർ തിരികെ കൊണ്ട് വന്നത്. അതിനു ദൈവത്തോട് നന്ദി പറയുന്നു. പിന്നീട് തിരികെ പോകാൻ കൂട്ടാക്കാതിരുന്ന ഞങ്ങളെ ഫോണിൽ വിളിച്ചു നിരന്തരം ഭീഷണിപ്പെടുത്തുകയാണവർ. ഏത് നിമിഷവും ഞാൻ കൊല്ലപ്പെട്ടേക്കാം. എന്റെ ഈ വീഡിയോ കേൾക്കുന്ന ഓരോ ആർ എസ് എസ്സുകാരനും വാളുമായി ഞങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങാൻ സാധ്യതയുണ്ട്. അത്രയധികം ഭീഷണികളാണ് വരുന്നത്. പൊലീസിന് പോലും എന്നെ രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. യഥാർത്ഥ ഭീകരത ആർ എസ് എസ് ഭീകരതയാണെന്ന് എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചു. തർബിയത്ത് ഇസ്‌ലാം സഭയിൽ മദ്യപിക്കരുത്, ആയുധം എടുക്കരുത് , പുക വലിക്കരുത് തുടങ്ങിയ നല്ല കാര്യങ്ങളാണ് എന്നെ പഠിപ്പിച്ചതെങ്കിൽ എങ്ങനെ ഒരു ഭീകരവാദി ആവാമെന്നാണ് ആർ എസ് എസ് കേന്ദ്രത്തിൽ പഠിപ്പിക്കുന്നത്. ഞങ്ങളെ പോലെ മതം മാറിയവർ വേറെയും അതിനകത്ത് കുടുങ്ങി കിടപ്പുണ്ട്. ഞങ്ങൾ പ്രായ പൂർത്തി ആയവരാണ്. ഞങ്ങളുടെ കുഞ്ഞ് എങ്ങനെ വളരണമെന്ന് തീരുമാനിക്കേത് ഞങ്ങളാണ്. അതൊന്നും വക വെയ്ക്കാതെ കൊന്നു കളയുമെന്ന ഭീഷണി നടത്തിയാണ് മതം മാറ്റത്തിന് ആർ എസ് എസ് പ്രേരിപ്പിക്കുന്നത്.ജനം ടിവിക്ക് നൽകിയ ഇന്റർവ്യൂ ആരും വിശ്വസിക്കരുത്. ഞങ്ങളുടെ വീഡിയോ കാണിച്ചു മതം മാറാൻ ഒരുങ്ങി നിൽക്കുന്ന ആളുകളെ അവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചേക്കാം. ആയുധത്തിനു മുൻപിൽ നിന്ന് പറയേണ്ടി വന്നതാണ്. ഞങ്ങൾ ഒരുപക്ഷെ കൊല്ലപ്പെട്ടേക്കാം. എങ്കിലും ഈ സത്യം ആളുകൾ അറിയണം - വീഡിയോയിൽ സന്ദീപ് പറയുന്നു.