Main   Myprofile    Registration     Logout   Login                Tuesday,2024-12-03, 3:25 AM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
ഹൈന്ദവതയുടെ കരാളതയില്‍നിന്ന്‍ ഇസ്ലാമിന്‍റെ വെള്ളിവെളിച്ചത്തി
hidayaDate: Monday, 2016-01-11, 8:04 PM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline


ഹൈന്ദവതയുടെ കരാളതയില്‍നിന്ന്‍ ഇസ്ലാമിന്‍റെ വെള്ളിവെളിച്ചത്തിലേക്ക്..

എന്‍റെ ഇപ്പോഴത്തെ പേര്‍ ഉമര്‍റാവു എന്നാണ്, ബ്രാഹ്മണ കുടുംബത്തില്‍ ആയിരുന്നു ജനനം, മാതാപിതാക്കള്‍ക്ക് ഏകമകന്‍, രണ്ടു സഹോദരികള്‍, RSSന്റെ സജീവ പ്രവര്‍ത്തകന്‍. പത്താം തരം വരെ മൈസൂരില്‍ ആയിരുന്നു പിന്നീട് ബാങ്ക്ലൂരിലേക്ക് വന്നു ഇപ്പോള്‍ സോഫ്റ്റ്‌ വയര്‍ എന്‍ജിനീയര്‍ ആയി ഒരു ടെലികോം കമ്പനിയില്‍ ജോലി ചെയ്യുന്നു.

ഞാന്‍ സ്വപ്നത്തില്‍ പോലും മുസ്ലിം ആകുമെന്ന് കരുതിയിരുന്നില്ല, ഞാന്‍ മുസ്ലിംകളെ അത്രയധികം വെറുത്തിരുന്നു, അവരില്‍ നിന്നും അകലം പാലിക്കാന്‍ ഞാന്‍ എന്നും ശ്രമിച്ചിരുന്നു, അവരുടെ വിശ്വാസത്തെ പറ്റി എനിക്കൊന്നും അറിയില്ലെങ്കിലും അവര്‍ വഴിപിഴച്ചവര്‍ ആണെന്ന് ഞാന്‍ വിശ്വസിച്ചു.

എന്‍റെ അമ്മ ഒരു ടീച്ചര്‍ ആണ്, എന്‍റെ അച്ഛന്‍ ഒരു മില്ലില്‍ ടെക്സ്ടില്‍ എന്‍ജിനീയര്‍ ആയിരുന്നു, മില്‍ പൂട്ടിയതിനു ശേഷം പിന്നീട് KSRTCയില്‍ ജോലി ലഭിച്ചു. മൈസൂരില്‍ നിന്നും ഉപരിപഠനത്തിനായി ബാങ്ക്ലൂരില്‍ എത്തിയപ്പോള്‍ ജോലി ഉപേക്ഷിച്ചു എവിടെ എങ്കിലും ഇന്‍വെസ്റ്റ്‌ പാര്‍ട്ട്നര്‍ ആയി വ്യാപാരം നടത്താന്‍ മാതാ പിതാക്കള്‍ തീരുമാനം എടുത്തു.

അങ്ങനെ രാജാജി നഗറില്‍ ഒരു കടയുടെ മുന്നില്‍ കൗണ്ടര്‍ ലഭിച്ചു, ഒരു മതഭക്തനായ മുസ്ലിം ആയിരുന്നു ഉടമസ്ഥന്‍, വാടകയ്ക്ക് പുറമേ കച്ചവടത്തിന്റെ ലാഭം തരാം എന്ന എന്‍റെ മാതാപിതാക്കളുടെ ഓഫര്‍ അയാള്‍ നിരസിച്ചു, ലാഭം നിങ്ങളുടെത് ആണെന്നും അതെനിക്ക് വേണ്ട എന്നും അദ്ദേഹം പറഞ്ഞു. 
എന്‍റെ അമ്മാമയ്ക്കും, ആമ്മയ്ക്കും അത് ഭയങ്കര മതിപ്പുണ്ടാക്കി, വീട്ടില്‍ അദ്ദേഹത്തെപ്പറ്റി പുകയ്തി പറയലായി പിന്നെ, എനിക്കാണെങ്കില്‍ അത് സഹിക്കാന്‍ കഴിഞ്ഞില്ല. 
ഒരു മുസ്ലിമിനെ പുകയ്തി പറയുകയോ? എന്‍റെ അമ്മയും, അമ്മാമയും ഒഴിവു സമയത്ത് അവിടെ പോയ്‌ ബിസ്സിനസ്സ് പഠിക്കാന്‍ എന്നോട് പറഞ്ഞു ഒരിക്കലും ഒരു മുസ്ലിമിന്റെ അടുത്ത് പോകില്ല എന്ന് ഞാന്‍ ശഠിച്ചു, അവസാനം അവരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഞാന്‍ അവിടേക്ക് പോയി, അവരുടെ ചിക്കപെട്ടയിലെ മറ്റൊരു കടയില്‍ ആയിരുന്നു എന്‍റെ ജോലി.

അവിടെ വെച്ച് ഇസ്ലാം മതം സ്വീകരിച്ച ഒരു ഹിന്ദു യുവതിയെ ഞാന്‍ കണ്ടു, മുസ്ലിംകളോടുള്ള എന്‍റെ ദേഷ്യം ഇരട്ടിക്കാന്‍ അത് കാരണമായി. 
ഈ ദ്രോഹികള്‍ പാകിസ്ഥാനില്‍ പോകാതെ ഇവിടെ നിന്ന് എന്താണ് ചെയ്യുന്നത് എന്നോര്‍ത്ത് എന്‍റെ ഉള്ളം ജ്വലിച്ചു.

ഞാന്‍ ആ യുവതിയുടെ അടുത്ത പോയി ഉപദേശിച്ചു, എന്തിനാണ് പാരമ്പര്യ മതം വിട്ടത് എന്ന എന്‍റെ ചോദ്യത്തിനു അവള്‍ നല്‍കിയ മറുപടി 'ഇതാണ് സത്യം' എന്നായിരുന്നു. കൂടുതലൊന്നും അവള്‍ സംസാരിക്കാന്‍ നിന്നില്ല.

എന്‍റെ ദേഷ്യം കണ്ട എന്‍റെ സഹ പ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞു: 'നീയൊന്നു ഖുറാന്‍ വായിച്ചു നോക്ക്, എന്താണ് സത്യം എന്ന് മനസ്സിലാക്കാമല്ലോ'.. 
എനിക്കാണെങ്കില്‍ ആ കുട്ടിയെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം അതിനാല്‍ ഇസ്ലാം തെറ്റാണെന്നും, എന്‍റെ ദൈവങ്ങള്‍ ആണ് ശക്തിമാന്‍മാര്‍ എന്നും തെളിയിക്കാന്‍ ഞാന്‍ ഗ്രന്ഥങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. 

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദൈവം രാമന്‍ ആയിരുന്നു RSSല്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കണം എന്ന തീവ്ര ആഗ്രഹാകാരായിരുന്നു ഞങ്ങള്‍. അതിനാല്‍ തന്നെ ഞാന്‍ അവളെ ഗണ്ടിക്കാന്‍ ആയി രാമ ചരിത്രം വീണ്ടും എടുത്ത് സൂക്ഷ്മമായ്‌ വായിക്കാന്‍ തുടങ്ങി. 
സീതാദേവിയെ തട്ടി കൊണ്ട് പോകാന്‍ രാവണന്‍ പ്ലാന്‍ ഇട്ട രംഗം വന്നപ്പോള്‍ എനിക്ക് സംശയം മുള പൊട്ടാന്‍ തുടങ്ങി. 
സ്വന്തം ഭാര്യയെ തട്ടിക്കൊണ്ട് പോകാന്‍ പ്ലാന്‍ ഇടുന്ന കാര്യം അറിയാത്ത ദൈവം എങ്ങനെ എന്‍റെ കാര്യങ്ങള്‍ അറിയും എന്നി ചിന്ത?, രാവണന്‍ അനുചരനെ മാനിന്റെ രൂപം പൂണ്ടയച്ചു, ലക്ഷ്മണനും രാമനും അതിന്റെ പിന്നാലെയോടി! ബിക്ശു ആയി വന്നു രാവണന്‍ സീതയെ തട്ടി കൊണ്ട് പോയി!! 

വാനരന്‍മാരുടെ സഹായത്താല്‍ കൊല്ലങ്ങള്‍ നീടുനിന്നു ദൈവമായ രാമന്, സ്വന്തം ഭാര്യയായ സീതയെ വീണ്ടെടുക്കാന്‍! 
പിന്നീട ദൈവമായ രാമന് സ്വന്തം ഭാര്യയായ സീതയുടെ ചരിത്ര ശുദ്ധിയില്‍ സംശയം! തെളിയിക്കാന്‍ അഗ്നിയിലൂടെ ത്തുന്നു!!

ഈ കഥകള്‍ എന്‍റെ സംശയം കൂട്ടി, എന്തിനു ഒരു ശക്തിമാനായ ദൈവം സ്വന്തം ഭാര്യയെ തട്ടി കൊണ്ട് പോകുന്നത് അറിയാതെ മാനിനു പിന്നാലെ ഓടി, എന്തുകൊണ്ടത് ദൈവത്തിന് തടയാന്‍ സാധിച്ചില്ല? ദൈവമായ രാമന് എന്തിനു ഭാര്യയെ വീണ്ടെടുക്കാന്‍ വര്‍ഷങ്ങളുടെ താമസം? വാനരന്മാരുടെ സഹായം?? പിന്നെ എന്തിനു ദൈവം സ്വന്തം ഭാര്യയെ സംശയിച്ചു.. 
സംശയങ്ങള്‍ കൂടിയപ്പോള്‍ ഞാന്‍ രാമനെ വിട്ടു ആരാധന മൂര്‍ത്തിയായ ഗണപതിയിലെക്ക് തിരിഞ്ഞു..

അവിടെയും സ്ഥിതി വിത്യാസമല്ല, ദൈവങ്ങളില്‍ ഏറ്റവും പവര്‍ഫുള്ളായ ശിവ ഭഗവാന്‍ തൃക്കണ്ണ്‍ തുറന്നാല്‍ ലോകം ഭസ്മം ആക്കാന്‍ കഴിവുള്ള ദൈവമായ ശിവ ഭഗവാന്റെ പുത്രന്‍ ആണ് ഗണപതി. 
ശിവ ഭഗവാന്‍ പുറത്തു പോയ സമയത്താണ് പാര്‍വതി ദേവി ഗണപതിക്ക്‌ ജന്മം നല്‍കുന്നത്, താന്‍ കുളിക്കാന്‍ പോവുകയാണെന്നും ആരെയും ഉള്ളിലേക്ക് കയറ്റി വിടരുതെന്നും പറഞ്ഞ് പാര്‍വതി ദേവി കുളിക്കാന്‍ പോയി, ആ സമയം മടങ്ങി വന്ന ശിവനെ ഗണപതി അകത്തേക്ക് വിട്ടില്ല. രണ്ടു പേരും യുദ്ധമായി, അവസാനം ഗണപതിയുടെ തല ശിവ ഭഗവാന്‍ വെട്ടി എടുത്തു ചാടി, കുളി കഴിഞ്ഞു വന്ന പാര്‍വതി ദേവി ഇത് നമ്മുടെ മകന്‍ ആണെന്ന് പറയുകയും ശിവനോട് കലഹിക്കുകയും ചെയ്തു. 
വിഡ്ഢിത്തം മനസ്സിലായ ഭഗവാന്‍ തല കാണാത്തതിനാല്‍ സഹായികളാല്‍ ഒരാനയുടെ തല വെട്ടിയെടുത്ത് ഗണപതിയുടെ ഉടലില്‍ വെച്ച് ജീവന്‍ നല്‍കി..! 

ഈ കഥ ആണെങ്കില്‍ എന്നില്‍ സംശയങ്ങള്‍ അധികരിപ്പിച്ചു. ഇത്ര വലിയ ദൈവത്തിന് സ്വന്തം മകനെ തിരിച്ചറിയാന്‍ പറ്റിയില്ലേ? സ്വന്തം മകന്റെ തല തിരിച്ചു കൊടുക്കാന്‍ പറ്റാത്തത് എന്തേ?? ദേവിയായ പാര്‍വതിക്ക് അച്ഛനും മകനും അടികൂടിയത് അറിയാന്‍ കഴിയാതെ പോയതെന്ത് ? സ്വന്തം അച്ഛനായ ശിവ ഭഗാവനെ തിരിച്ചറിയാന്‍ കഴിയാത്ത, തല സംരക്ഷിക്കാന്‍ കഴിയാത്ത ഗണപതി ഭഗവാന്‍ എങ്ങനെ എന്നെ സംരക്ഷിക്കും??? ആകെ സംശയങ്ങള്‍ !!

ദൈവിക ഗ്രന്ഥത്തില്‍ എന്തൊക്കെ വിഡ്ഢിത്തങ്ങള്‍ ? ഞാന്‍ എന്‍റെ അമ്മൂമയോട് സംശയം പറഞ്ഞു ? അമ്മൂമ പറഞ്ഞു വാല്‍മീകി എഴിതിയതല്ലേ രാമായണം? ദൈവവചനങ്ങള്‍ എന്ന് വിശ്വസിക്കുന്ന ഗ്രന്ഥം മുസ്ലിങ്ങളെ ഖുറാന്‍ ആണ്..

അമ്മൂമയോട് ഞാന്‍ പറഞ്ഞു: പിന്നെ എന്തിനു കഥകള്‍ക്കനുസരിച്ച്‌ നാം ഇങ്ങനെ രൂപം ഉണ്ടാക്കി പൂജിക്കുന്നു? അവര്‍ പറഞ്ഞു: നമ്മുടെ മുന്‍ഗാമികള്‍ ചെയ്തത് അതേപടി ബുദ്ധിശൂന്യമായി നാം പിന്തുടരുന്നു..

ഞാന്‍ ആകെ സംശയതിലായി.

പിന്നീട് കടയില്‍ പോയ സമയത്ത് (തെറ്റുകള്‍ കണ്ടു പിടിക്കാന്‍) ഖുറാന്‍ പരിഭാഷ ഞാനെടുത്തു വായിച്ചു. 
ആദ്യമായി ഞാന്‍ കണ്ട വചനം 'നിങ്ങളുടെ പൂര്‍വികര്‍ ചെയ്ത തെറ്റുകള്‍ ആവര്‍തിക്കുകയാണോ നിങ്ങള്‍' എന്നതാണ്. ഞാന്‍ ആകെ സമ്മര്‍ദ്ദത്തിലായി. 
എന്‍റെ സംശയത്തിനുള്ള മറുപടിയോ ഇത്? അതടച്ചു വെച്ച് മുസ്ലിങ്ങളുടെ പിഴവ് കണ്ടുപിടിക്കാന്‍ സഹായിക്കണം പ്രാര്‍ഥിക്കാനായി ഞാന്‍ കര്‍ണാടകയിലെ ശക്തിമത്തായ ചാമുണ്ടേശ്വരി ക്ഷേത്രത്തില്‍ പോയി.

അവിടുത്തെ ചരിത്രം ആണെങ്കിലോ എന്നെ കൂടുതല്‍ സമ്മര്‍ദ്ദതിലാക്കി. 
രാക്ഷസനായ മഹിഷാസുരന്‍ പത്തു കൊല്ലം തപസ്സു ചെയ്തു ബ്രഹ്മാവിനെ (സൃഷ്ടികര്‍ത്താവ്) പ്രത്യക്ഷപെടുത്തി, ഏറ്റവും കൂടുതല്‍ ശക്തി ചോദിച്ചു, മരണമില്ലായ്മയും. അങ്ങനെ ബ്രഹ്മാവ്‌ ലോകത്തിലെ ഏറ്റവും കൂടുതല്‍ ശക്തി മഹിഷാസുരന് നല്‍കി.
കഴിവ് കിട്ടിയ മഹിഷാസുരന്‍ വരം നല്‍കിയ ബ്രഹ്മാവിനെ തന്നെ കൊല്ലാന്‍ ശ്രമിച്ചു (ദൈവമായ?) ബ്രഹ്മാവ്‌ ഓടി. 
അങ്ങനെ ശിവ ഭഗവാനും, വിഷ്ണു ഭഗവാനും, ബ്രഹ്മാവും കൂടി ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. ഇപ്പോള്‍ ഉള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ശക്തിയാണ് നാം അവനു നല്‍കിയത്, അതിനാല്‍ നമ്മെക്കാള്‍ ശക്തി അവനുണ്ട്, അത് കൊണ്ട് അവനെക്കാള്‍ ശക്തിയുള്ള പുതിയ ദൈവത്തെ ഉണ്ടാക്കി നമ്മുക്ക് അവനെ കൊല്ലാം, അങ്ങനെയുണ്ടാക്കിയ ആളാണ്‌ ചാമുണ്ടേശ്വരി ദേവി!

ഇതോടു കൂടി ഞാന്‍ ഇത്രയും കാലം ജീവിച്ചത് ഒരു സാങ്കല്‍പ്പിക കഥാ ലോകത്താണ് എന്ന് എനിക്ക് ബോധ്യം വരാന്‍ തുടങ്ങി. പിന്നീട് വീണ്ടും ഖുറാന്‍ ഞാന്‍ എടുത്തു വായിച്ചു, ഏക ദൈവത്തിന് പുറമേ മറ്റു ദൈവങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ലോകത്ത് മൊത്തം പ്രശ്നം ആയേനെ എന്നതില്‍ വായിച്ചു. അത് സത്യം തന്നെയാണ് എന്ന് ഞാന്‍ കരുതി, കാരണം ഞങ്ങളുടെ ദൈവസങ്കല്പത്തില്‍ ദൈവങ്ങള്‍ തമ്മിലുള്ള അടിയും, യുദ്ധവും, ലൈംഗിക ക്രീഡകളും, കൊല്ലും കൊലയും സാധാരണമാണ്, അവര്‍ക്ക് തമ്മില്‍ തമ്മില്‍ തിരിച്ചറിയാന്‍ പറ്റാറില്ല!

പിന്നീട് ഇസ്ലാമിനെക്കാളും നല്ലത് വേറെ ഉണ്ടോ എന്നാ അന്വേഷണമായി. ക്രിസ്തുമതം പഠിച്ചു, ദൈവപുത്രനെന്ന സങ്കല്പം ഞങ്ങളുടെതില്‍ നിന്നും വിത്യസ്തമല്ല. വിഗ്രഹാരാധനയും തുല്യം തന്നെ!

അവസാനം ഖുറാനില്‍ തന്നെ മടങ്ങിയെത്തി, വായിക്കുന്തോറും സത്യം അത് തന്നെയെന്ന് ബോധ്യമായി, ഇത് ദൈവിക വചനങ്ങളാണെന്നും. 
പക്ഷെ ഇസ്ലാം സ്വീകരിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം അസഹനീമായിരുന്നു. 
ഒന്നാമത് എനിക്ക് മുസ്ലിങ്ങളെ വെറുപ്പായിരുന്നു, രണ്ടാമത് ഞാനുള്ളത് ഏറ്റവും ഉയര്‍ന്ന, യാഥാസ്ഥിതികരായ ബ്രാഹ്മണ്‍ ഫാമിലിയിലും. പരസ്യമായി മുസ്ലിമായില്ലെങ്കിലും ഞാന്‍ ശിര്‍ക്കില്‍ (ഏക ദൈവത്തോടൊപ്പം പങ്കുകാരെ ചേര്‍ക്കലില്‍ നിന്നും) ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചു.

ഷോപ്പില്‍ വാരാന്ധ്യങ്ങളില്‍ പോകുന്ന സമയം അവിടെ വെച്ച് ഖുറാന്‍ വായിക്കും. അങ്ങനെയിരിക്കെ, വിശ്വസിക്കുന്നവര്‍ നമസ്ക്കരിക്കണം തുടങ്ങിയ ഇസ്ലാമിന്റെ നിര്‍ബന്ധ കല്പനകള്‍ ഞാന്‍ അതില്‍ വായിക്കാനിടയായി. അങ്ങനെ നമസ്കാര രീതികള്‍ എഴുതിയെടുത്ത് ഞാന്‍ നമസ്ക്കരിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായല്ല, ഇടയ്ക്കിടെ മാത്രം.
പഠനം പൂര്‍ത്തിയാക്കി ഇസ്ലാം സ്വീകരിക്കാമെന്നായിരുന്നു എന്‍റെ ഉള്ളിലിരുപ്പ്. 
ഇത്തരം ചിന്തകള്‍ മാറ്റി നിര്‍ത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഇരിക്കെ അടുത്ത നാള്‍ ഖുറാന്‍ വായിച്ചപ്പോള്‍ ഞാന്‍ കണ്ടത് അല്ലാഹുവില്‍ വിശ്വസിച്ചെന്നു പറയുകയും, എന്നാല്‍ അത് പ്രവര്‍ത്തനത്തില്‍ കാണിക്കാതെ ഇരിക്കുന്നവരെയും കുറിച്ചുള്ളതായിരുന്നു., അവര്‍ വഞ്ചിക്കുന്നത് അല്ലാഹുവിനെയല്ല സ്വന്തം ശരീരങ്ങളെത്തന്നെയാണ് എന്ന വചനം എന്നില്‍ ഭീതി ഉണ്ടാക ി. 
ഞാന്‍ നമസ്കാരം ക്രമത്തില്‍ പാലിക്കാന്‍ തുടങ്ങി, ആ വര്‍ഷത്തെ നോമ്പും എടുക്കാന്‍ തുടങ്ങി. 
ഇത് എന്‍റെ വീട്ടില്‍ സംശയം ഉണ്ടാക്കി, ഞാന്‍ മെല്ലെ മെല്ലെ ഇസ്ലാമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീട്ടില്‍ അവതരിപ്പിക്കാന്‍ തുടങ്ങി, എന്‍റെ വീട്ടുകാര്‍ക്ക് തങ്ങളുടെ രീതി ശരിയല്ലെന്നും ഇസ്ലാം ആണ് സത്യം എന്നതിലും തര്‍ക്കം ഇല്ലായിരുന്നു, പക്ഷെ നമ്മുടെ സൊസൈറ്റിയില്‍ ഒറ്റപെടുന്ന, പൂര്‍വികരെ തള്ളി പറയുന്നതിലേക്കില്ലെന്ന് അവര്‍ ശഠിച്ചു.. 
വീട്ടില്‍ പ്രശ്നങ്ങള്‍ കൂടിക്കൂടി വന്നു, അവസാനം ഞാന്‍ പുറത്തു പോകേണ്ട അവസ്ഥയില്‍ എത്തി. പോകുന്ന സമയം എന്‍റെ സഹോദരി വന്നു എന്‍റെ കൈപിടിച്ചു പറഞ്ഞു, ഇതാണ് സത്യം അത് കൊണ്ട് എനിക്കും ഇസ്ലാമിലേക്ക് വരണം എന്നെയും കൂടെകൂട്ടുക എന്ന്. 
അങ്ങനെ ഞങ്ങള്‍ 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിനെ തേടിയെത്തി.

Videos:
Hinduism to Islam (Omar Rao Story) https://www.youtube.com/watch?v=GtCbTxS9UvU
 
  • Page 1 of 1
  • 1
Search:


Copyright MyCorp © 2024