Main   Myprofile    Registration     Logout   Login                Wednesday,2024-12-11, 10:31 AM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹ്ഹാബ്(റ)യുടെ ജീവിതചരിത്രം
hidayaDate: Thursday, 2014-10-09, 11:56 AM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹ്ഹാബ്(റ)യുടെ ജീവിതചരിത്രംപേര്‌: ശൈഖ്‌ അബൂ അബ്ദില്ലാഹ്‌ മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബ്‌ ഇബ്നു സുലയ്മാൻ ഇബ്നു അലി അൽമശ്‌റഫീ അന്നജ്ദീ അത്തമീമിഇ. അബൂ ഹുസെയ്ൻ എന്നും അദ്ദേഹത്തിന്‌ വിളിപ്പേരുണ്ട്‌. ജനനം: ഹിജ്‌റ 1115?ൽ(കൃസ്താബ്ദം-1703) നജ്ദിലെ റിയാദിനടുത്തുള്ള ഉയയ്നയിൽ.
പഠനജീവിതം: തന്റെ പിതാവ്‌ അബ്ദുൽ വഹ്ഹാ ബ്‌ ഇബ്നു സുലയ്മാൻഇനൊപ്പം വിജ്ഞാനം നിറഞ്ഞുനിന്ന വീട്ടിലാണ്‌ അദ്ദേഹം തന്റെ ബാല്യം ചിലവഴിച്ചതു. പിതാവ്‌ അബ്ദുൽ വഹ്ഹാബ്‌ ഉയയ്നയിലെ ക്വാദിയായിരുന്നു. പിതാവിനുമുന്നിൽ തഫ്സീറിലേയും ഹദീഥിലേയും ഹമ്പലീഫിക്വ്ഹിലേ യും പ്രാഥമിക പാഠങ്ങൾ ഓതിപ്പഠിച്ച അദ്ദേഹം തന്റെ പത്താം വയസ്സിൽ ക്വുർആൻ മനഃപാഠമാക്കി. പ്രാഥമികപഠനം നജ്ദിൽ പൂർത്തിയാക്കിയ ശൈഖ്‌, ഹിജാസിൽ മക്കയിലും മദീനയിലും താമസിച്ചു കൊണ്ട്‌ തന്റെ പഠനം തുടർത്തി. പ്രഗൽഭ പണ്ഡിതന്മാരിൽ നിന്നും വിജ്ഞാനം നുകർ ന്നശേഷം അദ്ദേഹം “ഉയയ്നയി“ലേക്ക്‌ മടങ്ങി. ശേഷം ഇറാക്വിലേക്ക്‌ യാത്രതിരിച്ചു. ബസ്വ്‌റ, ബഗ്ദാദ്‌, മൗസ്വിൽ എന്നി സ്ഥലങ്ങളിൽ മാറിമാറി വിജ്ഞാനം അഭ്യസിച്ച ശൈഖ്‌ വരേണ്യരായ ഒട്ടനവധി ശൈഖന്മാരുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്‌. പിതാവ്‌ അബ്ദുൽ വഹ്ഹാബ്‌, ശൈഖ്‌ മുഹമ്മദ്‌ ഇബ്നു ഹയാതു സ്സിന്ദി, ശൈഖ്‌ അബ്ദുല്ലാഹ്‌ ഇബ്നു ഇബ്‌റാഹീം അന്നജ്ദീ. ശൈഖ്‌ മുഹമ്മദ്‌ അൽജമ്മൂഈ എന്നിവർ പ്രധാന ഗുരുനാഥന്മാരാണ്‌.
പ്രബോധന ജീവിതം: ഇറാക്വിൽ ബസ്വറയിലെ പഠന ശേഷം ശൈഖ്‌ മുഹമ്മദ്‌ ബസ്വ്‌റയിൽനിന്ന്‌ അഹ്സ യിലേക്ക്‌ യാത്ര തിരിക്കാൻ നിർബന്ധിതനായി. കാരണം ഉയയ്നയിലും ഹിജാസിലും പഠനം നടത്തു മ്പോൾ ശിർക്ക്‌-ബിദ്‌അത്തുകളേയും അന്ധവിശ്വാസ ങ്ങളേയും എതിർത്തിരുന്നപോലെ ഇറാക്വിലും അദ്ദേഹം തിന്മകളെ എതിർക്കുവാൻ തുടങ്ങി. അവിടുത്തെ ഭശിയാക്കളും ക്വുബൂരികളും ത‍െന്ന വധിക്കുവാൻ ഗോ‍ൂഢാലോചന നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തപ്പോൾ അദ്ദേഹം ബസ്വറയിൽനിന്ന്‌ കാൽനടയായി ഇറാക്വിലെ സുബയ്‌ർ എന്ന ഗ്രാമത്തിലേക്ക്‌ പാലായനം ചെയ്തു. ശത്രുക്കൾ ബസ്വറയിൽനിന്ന്‌ ത‍െന്ന കൊള്ളയടിച്ചതു കാരണം ഭക്ഷണ-പാനീയമോന്നു മില്ലാതെ കാൽനടയായുള്ള പ്രസ്തുത യാത്രയിൽ അദ്ദേഹം മരണം മുന്നിൽ കണ്ടു. “സുബയ്‌ർ“ എന്ന ഗ്രാമത്തിൽ ഏതാനും നാളുകൾ താമസിച്ച്‌ അദ്ദേഹം “അൽഅഹ്സ“യിലേക്ക്‌ യാത്ര തിരിച്ചു. അവിടെനിന്ന്‌ “ഹുറയ്മിലാ“യിൽ തന്റെ പിതാവിനൊപ്പം താമസ മാക്കിയ ശൈഖ്‌ തൗഹീദീപ്രബോധ നത്തിൽജാഗരൂക നായി. ഹി.1193?ൽ(കൃസ്താബ്ദം-1730) ഒരുസംഘം തൗഹീദിന്റെശത്രുക്കൾ അദ്ദേഹത്തെ വധിക്കുവാ നുള്ള ശ്രമങ്ങൾ നടത്തിയപ്പോൾ അദ്ദേഹം അവിടം വിട്ടു. “ഉയയ്ന“യിൽ എത്തിപ്പെട്ട ശൈഖ്‌ അവിടുത്തെ അമീറായിരുന്ന ഉഥ്മാൻ ഇബ്നു മഅ്മ.റിന്‌ തന്റെ ദഅ‌തിവത്ത്‌ കേൾപ്പിക്കുകയും അവിടങ്ങളിൽ കെട്ടിയുയർത്തപ്പെട്ട ജാറങ്ങളും ക്വുന്നകളും തകർക്കുകയുമുണ്ടായി. “ഉയയ്ന“യിൽ വെച്ച്‌ ഒരു സ്ത്രീ താൻ വ്യഭിചരിക്കുന്നുവെന്ന്‌ സ്വയം അംഗീക രിച്ച്‌ ഏറ്റുപറഞ്ഞപ്പോൾ വിവാഹിതയായ അവളെ ശറഈനിയമപ്രകാരം ശൈഖും അമീറും എറിഞ്ഞു കൊന്നു.

അന്ന്‌ “അൽഅഹ്സാഅ്റ‌“ പ്രവിശ്യക്ക്‌ കീഴിലെ ഒരു കൊച്ചുനാടായിരുന്നു “ഉയയ്ന“. അതിനാൽ അൽ അഹ്സായിലെ അമീറായിരുന്ന ഉറയ്‌ഇർ ഇബ്നു ദുജയിൻ, ഉഥ്മാൻ ഇബ്നു മുഅമ്മറിന്‌ ഒരു കത്തെഴുതുകയുണ്ടായി. ശൈഖിന്‌ വധശിക്ഷണൽ കുവാനുള്ള ഉത്തരവായിരുന്നു പ്രസ്തുത കത്തിൽ. ചില ബിദ്‌ഈനേതാക്കളും ഇപ്രകാരം ശൈഖിന്റെ ദഅ‌തരവത്തിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌ ഉഥ്മാൻ ഇബ്നു മുഅമ്മറിന്‌ കത്തെഴുതുകയുണ്ടായി. പക്ഷേ ഇബ്നു മുഅമ്മർ എവിടേക്കെങ്കിലും നാടുവിട്ടുപോ കാൻ ശൈഖിനെ നിർബന്ധിച്ചു. അങ്ങനെ 1158?ൽ ഭാദ്ദേഹം ദർഇയ്യ(ദേര)യിലേക്ക്‌ പാലായനം ചെയ്യുകയും അവിടെ മുഹമ്മദ്‌ ഇബ്നു സുവയ്‌ലിം അൽഉറയ്നി എന്ന വ്യക്തിയുടെ അടുക്കൽ ഒരു അതിഥിയായി താമസിക്കുകയും ചെയ്തു.

ദർഇയ്യ(ദേര) എന്ന സ്ഥലം സഊട്‌ കുടുംബ ത്തിന്റെ തലസ്ഥാനമായിരുന്നു. ഹി-1139 മുതൽ 1179 വരെ ദർഇയ്യ(ദേര) ഭരിച്ചിരുന്ന സൗദ്‌ കുടുംബ ത്തിലെ മുഹമ്മദ്‌ ഇബ്നു സഊട്‌, ശൈഖിന്റെ ആഗമനവാർത്തയറിഞ്ഞ്‌ അദ്ദേഹത്തെ ഹൃദ്യമായി സ്വീകരിച്ചു. അദ്ദേഹത്തെ സംരക്ഷിക്കാമെന്നും ശക്തി പ്പെടുത്താമെന്നും വാക്കുനൽകി. അന്ന്‌ അമീർ മുഹമ്മദ്‌ ഇബ്നുസഊടും ശൈഖും തമ്മിൽ നടന്ന സംഭാഷണങ്ങളിൽ ഒന്ന്‌ ഇപ്രകാരം ചരിത്രത്തിൽ പ്രസിദ്ധമാണ്‌:‍[1]

അമീർ: താങ്കളുടെ നാടി(ഉയയ്ന)നേക്കാളും ഉത്തമ മായ ഒരുനാടു(ദർഇയ്യ)കൊണ്ട്‌ സന്തോഷിക്കുക. പ്രതാപവും ശക്തിയും കൊണ്ട്‌ സന്തോഷിക്കുക. ശൈഖ്‌: താങ്കൾക്ക്‌ പ്രതാപവും ആധിപത്യവും ഉണ്ടാ കുമെന്ന്‌ ഞാൻ സുവിശേഷമറിയിക്കുകയാണ്‌. ഇതാ “ലാഇലാഹ ഇല്ലല്ലാഹ്‌“ എന്നകലിമ. ആർ ഇതിനെ മുറു കെപ്പിടിക്കുകയും, സഹായിക്കുകയും ഇതു കൊണ്ട്‌ പ്രവർത്തിക്കുകയും ചെയ്തുവോ അയാൾ നാടുകളേയും ആളുകളേയും ഉടമപ്പെടുത്തും. ഇതത്രെ കലിമത്തുതൗഹീദ്‌. ഇതിലേക്കത്രെ നബിമാര ഖിലവും ക്ഷണിച്ചതു. അല്ലാഹു(സു)വിന്റെ ദാസന്മാരായ മുസ്ലിംകൾ ഭൂമിയെ അനന്തരമെടുക്കുന്നതാണ്‌.

അതോടെ അമീർ മുഹമ്മദ്‌ ഇബ്നു സഊട്‌ ശൈഖിന്‌ മുമ്പിൽ രണ്ട്‌ നിബന്ധനകൾവെച്ചു. 1. ശൈഖ്‌ അവരെവിട്ട്‌ മറ്റൊരിടത്തേക്ക്‌ പോകുവാൻ പാടില്ല. അവരല്ലാത്ത മറ്റൊരു വിഭാഗത്തെ പകരമായി സ്വീകരിക്കുവാനും പാടില്ല. 2. ദർഇയ്യാനിവാസികളിൽ നിന്ന്‌ പഴക്കാലമായാൽ ഭരണാധികാരി സ്വീകരിക്കാറുള്ള നികുതിവിഹിതം ശൈഖ്‌ തടയുവാൻ പാടില്ല.

ഒന്നാമത്തെ ഭനിബന്ധനയെക്കുറിച്ച്‌ ശൈഖ്‌ ഇ പ്രകാരം പ്രതികരിച്ചു: “താങ്കളുടെ കൈ നീട്ടിയാലും, ഞാൻ താങ്കൾക്ക്‌ അനുസരണപ്രതിജ്ഞ(ബൈഅത്‌) ചെയ്യാം. രണ്ടാമത്തേതിനെക്കുറിച്ച്‌ ശൈഖ്‌ ഇപ്രകാരം പ്രതികരിച്ചു: “ഒരുവേള താങ്കൾക്ക്‌ അല്ലാഹു(സു) വിജയങ്ങൾ നൽകിയേക്കും. അപ്പോൾ ദർഇയ്യാ നിവാസികളിൽ നിന്നും ഇപ്പോൾ സ്വീകരിക്കുന്ന തിനേക്കാൾ ഖയ്‌റായ സമ്പത്തുക്കൾ അല്ലാഹു(സു) പകരം നൽകുന്നതാണ്‌“.

ശൈഖും അമീറും തങ്ങളുടെ പ്രബോധന പ്രവർത്തനങ്ങൾ നജ്ദിൽ ശക്തിയായി തുടർന്നു അമീറിന്റെ മരണശേഷം പുത്രൻ അബ്ദുൽഅസീസ്‌ ഇബ്നു മുഹമ്മദ്‌ പിതാവിന്റെ വഴിയെ ശൈഖിനെ ശക്തിപ്പെടുത്തുവാനും ദഅ‌അസവത്ത്‌ നടത്തുവാനും അദ്ദേഹത്തോടൊപ്പം നിലകൊണ്ടു.

തൗഹീദ്‌ മനസ്സിലാക്കുന്നതിലും സാക്ഷാൽകരി ക്കുന്നതിലും തൗഹീദിന്‌ പൊരുത്തപ്പെടാത്ത കാര്യങ്ങ ൾ ഗ്രഹിക്കുന്നതിലും വലിയകഴിവ്‌ നൽകപ്പെട്ട വ്യക്തിത്വമായിരുന്നു ശൈഖ്‌ മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബ്(റ). അതിനാൽ ത‍െന്ന തന്റെ നാടിനേയും ജനതയേയും ഗ്രസിച്ച വിശ്വാസവൈ കല്യങ്ങൾ അറിഞ്ഞുമനസ്സിലാക്കിയ അദ്ദേഹം ഉണർന്നുപ്രവർത്തിച്ചു. ശിർക്കിനെതിരിൽ അക്ഷീണ അവിശ്രമ പരിശ്രമം നടത്തിയ അദ്ദേഹം അറേബ്യ യുടെ ചരിത്രം തിരുത്തി തൗഹീദിന്റെ ചരിത്രമാക്കി. അറേബ്യക്കപ്പുറം ഇന്ത്യ, ഇറാക്വ്‌, ഈജിപ്ത്‌, സിറിയ, പശ്ചിമാഫ്രിക്കൻ നാടുകൾ തുടങ്ങി ദ്വിഗന്ദങ്ങളി ലേക്കെന്നപോലെ അദ്ദേഹത്തിന്റെ ദഅ‌ഹീവത്ത്‌ വ്യാപിച്ചു. ശൈഖ്‌ അബ്ദുൽ അസീസ്‌ ഇബ്നുബാസ്‌ഇ ശൈഖിന്റെ പ്രബോധന മേഖല ചുരുക്കി വിവരിച്ചതു ഇപ്രകാരമാണ്‌: നിശ്ചയം ഇമാം മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബ്‌, അല്ലാഹു(സു)വിന്റെ ദീനിനെ ലോകർക്ക്‌ വെളിപ്പെടു ത്തി ക്കാണിക്കുവാനും, തൗഹീദിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുവാനും ജനങ്ങൾ എത്തിപ്പെട്ട ബിദ്‌അത്തുക ളേയും ഖുറാഫാത്തുകളേയും എതിർക്കുവാനുമാണ്‌ പ്രബോധകനായി ഭേഴു‍േന്നടുനിന്നത്‌. അദ്ദേഹം സത്യം ജനങ്ങളെ അംഗീകരിപ്പിക്കുകയും ബാത്വിലിൽ നിന്ന്‌ അവരെ അകറ്റുകയും ചെയ്തു. അപ്രകാരം അദ്ദേഹം നന്മകൽപ്പിക്കുകയും തിന്മവിരോധിക്കു കയും ചെയ്തു.‍[2]

കറകളഞ്ഞ തൗഹീദ്‌ പ്രബോധനം നടത്തുക, വിശുദ്ധക്വുർആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുക, അഹ്ലുസുന്നത്തിന്റെ ആദർശത്തിൽ നിന്നും കാല ചംക്രമണത്തിൽ തേഞ്ഞുമാഞ്ഞുപോയ ആശയാദർശങ്ങളെ പുനരുജ്ജീവിപ്പിക്കുക,? തുടങ്ങിയ മഹത്തായകാര്യങ്ങൾ ദഅ‌ആശവത്‌ നടത്തിയ ശൈഖിന്റെ പ്രബോധന പ്രവർത്തനത്തെ വഹ്ഹാ ബിയ്യത്‌ (വഹാബിസം) എന്നാണ്‌ ശത്രുക്കൾ തെറ്റായി വിളിച്ചതു. വഹ്ഹാബിയ്യത്‌(വഹാബിസം) എന്നത്‌ ശത്രുക്കളുടെ തെറ്റായ നാമകരണമാണ്‌. ശൈഖ്‌ പ്രസ്തുത പേരിൽ പുതിയ ഒരു പാർട്ടിയുണ്ടാക്കി അതിലേക്ക്‌ ആളുകളെ സംഘടിപ്പിക്കുകയായിരുന്നി ല്ല. അല്ലാഹു(സു) വിശുദ്ധക്വുർആനിൽ വിവരിച്ച സ ച്ഛരിതരായ പൂർവ്വികരുടെവഴിയിൽചലിച്ച മഹാന്മാ രിൽ ഒരാളായിരുന്നു ശൈഖ്‌ മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബ്‌ എന്ന യഥാർത്ഥ്യമാണ്‌ അദ്ദേഹത്തിന്റെ ചരിത്രം നമ്മെ അറിയിക്കുന്നത്‌. നമുക്കുള്ള സച്ഛരിതരായ പൂർവ്വികരെക്കുറിച്ച്‌ അല്ലാഹു(സു)പറയുന്നു

î )وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللّهُ عَنْهُمْ وَرَضُواْ عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ( (മുഹാജിറുകളിൽ നിന്നും അൻസ്വാരികളിൽ നിന്നും ആദ്യമായി മു‍േന്നാട്ടുവന്നവരും, സുകൃതം ചെയ്തു കൊണ്ട്‌ അവരെ പൈന്തുടർന്നവരും ആരോ അവരെ പ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കന്നു. താഴ്ഭാഗത്ത്‌ അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകൾ അവർക്ക്‌ അവൻ ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. എ‍ന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായഭാഗ്യം.) (വി. ക്വു. 9:100)

മുഹാജിറുകളുടേയും അൻസ്വാരികളുടേയും സുകൃതംചെയ്തുകൊണ്ട്‌ അവരുടെവഴിയിൽ ചലിച്ച മഹാന്മാരുടേയും പാതയിലാണ്‌ താനെന്ന്‌ അദ്ദേഹം അഭിമാനത്തോടെ പ്രഖ്യാപിക്കുമായിരുന്നു. പ്രമുഖ ഇറാക്വി പണ്ഢിതനായ അബ്ദുർറഹ്മാൻ ഇബ്നു അബ്ദുല്ലാ അൽ സുവൈദി, ശൈഖ്‌ മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബ്‌ ത‍േന്നാട്‌ ഉണർത്തിയ തായി പറയുന്നു: "താങ്കളോട്‌ ഞാൻ ഉണർത്തട്ടെ, ഞാൻ സുന്നത്തിനെ പിൻ പറ്റുന്നവനാണ്‌. ഒരിക്കലും മുബ്തദിഅ്ന‌(ദീനിൽ പുതുതായി നിർമ്മിക്കുന്നവൻ) അല്ല. ഞാൻ അല്ലാഹു(സു)വിന്‌ സമർപ്പിക്കുന്ന എന്റെ ആദർശവും അക്വീദയും അഹ്ലുസുന്നത്തി വൽജമാ അത്തിന്റെ സരണിയനുസരിച്ചാണ്‌. ആ സരണിയിലാ ണെല്ലോ പണ്ഢിതശ്രേഷ്ഠരും നാലുമധബീ ഇമാമുമാരെപ്പോലുള്ള നേതൃത്വവും; അവരുടെ പിൻമുറക്കാർ ക്വിയാമത്ത്‌ നാൾവരേക്കും. പക്ഷേ ഞാൻ കീഴ്‌വണക്കം അല്ലാഹു(സു)വിനുമാത്ര മാക്കുന്ന തിനെ ജനങ്ങൾക്ക്‌ വിശദീകരിച്ചുകൊടുത്തു. സ്വാലിഹീങ്ങളിൽനിന്നും മറ്റും ജീവിച്ചിരുന്നവരോടും മരണപ്പെട്ടവരോടും അവർ ദുആയിരക്കുന്നതിനെ തടഞ്ഞു. അറവ്‌, നേർച്ച, തവക്കുൽ, സുജൂട്‌ തുടങ്ങി അല്ലാഹു ?വിനുമാത്രം നൽകേണ്ട ആരാധനകളിൽ അവർ പങ്കു ചേർക്കുന്നതിനേയും ഞാൻ എതിർത്തു. അവയെല്ലാം അല്ലാഹു(സു)വിനുമാത്രം അർഹമായതും നിയോഗിച്ചയച്ച ഒരു നബിയേയോ സാമീപ്യം സിദ്ധിച്ച ഒരു ഭമലക്കിനേയോ പോലും തൽവിഷയത്തിൽ അല്ലാഹു(സു) പങ്കുചേർക്കുകയില്ലാത്തതുമാണ്‌. മുഴുവൻ പ്രവാചകന്മാരും പ്രബോധനം ചെയ്തതും അഹ്ലുസ്സുന്നത്തി വൽജമാഅത്ത്‌ നിലകൊള്ളുന്നതും പ്രസ്തുത ആദർശത്തിലത്രെ."‍[3]

നേട്ടങ്ങൾ:‍[4]

ശൈഖ്‌ മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബ്‌ ഇ യുടെ പ്രബോധന പ്രവർത്തനങ്ങൾക്ക്‌ ദൂരവ്യാപകമായ നേട്ടങ്ങളും ജീവിതത്തിന്റെ നാനാതുറകളേയും സ്പർശിക്കുന്ന രീതിയിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടുണ്ടെന്നത്‌ പച്ചയായ യാഥാർത്ഥ്യമാണെല്ലോ. പ്രാധാന്യ പൂർവ്വം പണ്ഡിതർ എണ്ണിപ്പറഞ്ഞ ഏതാനും വിഷയങ്ങൾ ഇവിടെ ചേർക്കുന്നു.

1. നജ്ദിൽ വ്യാപകമായിരുന്ന ക്വബ്ര് പൂജ, മരങ്ങളിൽനിന്നും മറ്റു സൃഷ്ടികളിൽ നിന്നും ബർക്കത്തെടുക്കൽ, തുടങ്ങിയ ശിർക്കൻ പ്രവൃർത്തികളേയും കൊടിയ ബിദ്‌അത്തുകളേ യും ഖുറാഫാത്തുകളേയും അദ്ദേഹത്തിന്റെ ദഅ‌യ വത്ത്‌ അല്ലാഹു(സു)വിന്റെ അനുഗ്രഹത്താൽ തുടച്ചുനീക്കി. 2. പരസ്പരം കലഹിച്ചിരുന്ന പ്രാദേശിക ഭരണ ങ്ങൾക്ക്‌ വിരാമമിട്ട്‌ ഒരു ഇസ്ലാമിക രാഷ്ട്രം നിലവിൽവന്നു. 3. അകത്തും പുറത്തും ഒരു പോലെ പിഴച്ചുപോയി രുന്ന വിശ്വാസാചാരങ്ങളെ തിരുത്തി. ജനങ്ങൾ എത്തിപ്പെട്ട ബിദ്‌അത്തുകളിൽ നിന്നും ഖുറാഫാ ത്തുകളിൽനിന്നും ബാത്വിലുകളിൽ നിന്നും അവരെ അകറ്റി. നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും ഭപ്രാവർത്തികമായി തെളിയിച്ചു. 4. സിറിയ, ഈജിപ്ത്‌, മൊറോക്കോ, ആഫ്രിക്കാ, സുഡാൻ, യമൻ, ഇറാക്വ്‌, ഇൻഡ്യ, പാകിസ്താ ൻ, ഇൻഡോനേഷ്യ,??തുടങ്ങിയ നാടുകളി ലെല്ലാം ഈ ദഅ‌്കവത്തിന്റെ സ്വാധീനം വ്യാപിച്ചു 5. അന്ധമായ അനുകരണം വൈജ്ഞാനിക ചല നങ്ങൾക്ക്‌ വഴിമാറി. പള്ളികളും, പാഠശാലക ളും, യൂനിവേഴ്സിറ്റികളും നിർമ്മിക്കപ്പെടുകയും ലോകത്തിന്‌ മാർഗ്ഗദർശികളായ പണ്ഡിതരും പ്രബോധകരും വാർത്തെടുക്കപ്പെടുകയുമു ണ്ടായി. 6. ഗ്രന്ഥരചനയും പ്രസിദ്ധീകരണരംഗവും സജീ വമായി.
വിനയത്തിന്റെ നിറകുടമായിരുന്നു അദ്ദേഹം. സത്യം തുറന്നുപറയുന്ന വിഷയത്തിൽ അദ്ദേഹം ഒരു ആക്ഷേപകന്റെ ആക്ഷേപവും ഭയന്നിരിന്നു മില്ല. അദ്ദേഹത്തിന്റെ സദസ്സുകൾ മുഴുവനും വിജ്ഞാനത്തിന്റേതായിരുന്നു. ധാരാളം പണ്ഡിത രേയും ക്വാദിമാരേയും തലയെടുപ്പുള്ള നേതാക്ക ളേയും അദ്ദേഹം വാർത്തെടുത്തു. അനുഗ്രഹീത മായ ഒരു തൂലികയുടെ ഉടമയായിരുന്നു അദ്ദേഹം. അടിസ്ഥാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ധാരാളം ഗ്രന്ഥങ്ങളും ലഘുരചനകളും അദ്ദേഹം അനന്തരമാക്കിയിട്ടുണ്ട്‌. റിയാദിലെ ജാമിഅതുൽ ഇമാം യൂനിവേഴ്സിറ്റി ശെയ്ഖിന്റെ ഗ്രന്ഥങ്ങളും ലഘു രചനകളും ഒമ്പതുവാള്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഗ്രന്ഥങ്ങൾ:
  • കിതാബുത്തൗഹീദ്‌
  • കശ്ഫുശ്ശുഭാത്തി ഫിത്തൗഹീദ്‌.
  • അൽ ഉസൂലു ഥ്ഥലാഥ വ അടില്ലതുഹാ
  • ഉസ്വൂലുൽ ഈമാൻ
  • തഫ്സീറുൽ ഫാതിഹ
  • അൽമസാഇലുള്ളതീ ഖാലഫ ഫീഹാ റസൂലു ല്ലാഹ്‌ അഹ്ലൽ ജാഹിലിയ്യ.
  • മുഖ്തസ്വറു സീറത്തിന്നബവിയ്യ.
  • മുഫീദുൽമുസ്തഫീദ്‌ ഫീകുഫ്‌രി താരികിത്തൗഹീദ്‌
  • മുഖ്തസ്വറു സാദുൽമആദ്‌
  • ഫദാഇലു സ്സ്വലാത്ത്‌
  • ആദാബുൽ മശ്‌യി ഇലസ്സ്വലാത്ത്‌
  • ഹാദിഹീ അക്വീദതീ
  • കിതാബുൽ ഇസ്തിൻബാത്വ്‌
  • മുഖ്തസ്വറു ഫഥിൽ ഭബാരി
  • ഫദ്ലുൽ ഇസ്ലാം
  • മുഖ്തസ്വറു ശ്ശറഹിൽ കബീർ വൽ ഇൻസ്വഫ്‌
  • അൽ ഹദ്‌യുന്നബവി
  • മജ്മൂഉൽ ഹദീഥ്‌ അലാഅബ്‌വാബിൽ ഫിക്വ്ഹ്‌
  • അൽ ക്വവാഇദുൽ അർബഅഃ
  • നവാക്വിദുൽ ഇസ്ലാം
  • മഅ്നാവ ലാഇലാഹ ഇല്ലല്ലാഹ്‌
    മരണം: ഹിജ്‌റ വർഷം 1206?ൽ റിയാദിലെ ദർഇയ്യ യിൽ അദ്ദേഹം മരണപ്പെട്ടു. അന്ന്‌ അദ്ദേഹത്തിന്‌ 92? വയസ്സായിരുന്നു. ദർഇയ്യയിൽ ത‍ന്നെ അദ്ദേഹം മറമാടപ്പെട്ടു. അല്ലാഹു(സു) അദ്ദേഹത്തിന്‌ മഗ്ഫിറതും മർഹമ തും പ്രദാനം ചെയ്യുമാറാകട്ടേ??
  •  
    • Page 1 of 1
    • 1
    Search:


    Copyright MyCorp © 2024