Main   Myprofile    Registration     Logout   Login                Sunday,2024-12-01, 6:06 AM  
      
ഓഡിയോ
വീഡിയോ
ഖുത്ത്ബ ഇ-ബുക്ക്ഡോക്യുമെൻട്രിമുഖാമുഖംഷോർട് ട്ക്ലിപ്പ്
സംവാദംഅമുസ്ലിം ചോദ്യോത്തരങ്ങൾ
ഇംഗ്ലീഷ് വീഡിയോ
സുന്നി ചോദ്യോത്തരങ്ങൾ
  വിമർശന ലേഖനങ്ങൾ ന്യൂസ്‌
[ New messages · Members · Forum rules · Search · RSS ]
  • Page 1 of 1
  • 1
മുസ്ലിം ഭിന്നത -കാരണവും പരിഹാരവും
hidayaDate: Saturday, 2013-10-12, 10:40 PM | Message # 1
Generalissimo
Group: Administrators
Messages: 1653
Reputation: 0
Status: Offline
ആദ്യ ഭിന്നിപ് വന്ന വഴി






ഗ്രൂപ്പിസം എങ്ങനെ തുടങ്ങി..?




വ്യതിയാനങ്ങള്‍  വരുന്ന  വഴി




അഭിപ്രായ  വ്യത്യാസം ഉണ്ടായാല്‍




ഭിന്നിപ്പ്‌ : പ്രശ്നങ്ങളും പരിഹാരങ്ങളും






മുസ്ലിം ഭിന്നത -കാരണവും പരിഹാരവും




കുഴപങ്ങളും കാരണങ്ങളും




ഐക്യം ഈമാനിലൂടെ




ഫിത്നയുടെ കാലത്ത് മുസ്‌ലിമിന്‍റെ നിലപാട്‌




ഫിത്നകളിൽ സുരക്ഷാ മാർഗം




സംഘടന തിന്മയോ ?




ആരോപണ ങ്ങളുടെ  നിജസ്തി അറിയുക




ഊഹങ്ങളെ സൂക്ഷിക്കുക




അപവാദ പ്രചരണം ഇസ്ലാമിക വീക്ഷണത്തില്‍










നാവിനെ സൂക്ഷിക്കുക










അസ്വസ്ഥതക്കു പരിഹാരം




പിരിമുറുക്കം മാറിക്കിട്ടാന്‍.




മനശ്ശാന്തിക്ക് ഏകദൈവ വിശ്വാസം


PART 1




PART 2




ARTICLE


ഫിത്നയില്‍ വിശ്വാസിയുടെ നിലപാട്




വ്യാജ വാര്‍ത്തകള്‍ പ്രച്ചരിപ്പിക്കുന്നവരോട്




നല്ലത് പറയുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക




നാവ്നെ സുക്ഷിക്കുക പരദൂഷണം പാടില്ല




ക്ഷമ വിശ്വാസിയുടെ മുഗഹ മുദ്ര




****KADAPPAD ( http://samvadammonthly.com/article.php?a=310 )

കുഴപ്പങ്ങള്‍ക്ക് കുട പിടിക്കരുത്

പത്രാധിപര്‍

എഡിറ്റോറിയല്‍

മുഹമ്മദ് നബി (സ്വ)യും അബൂബക്കര്‍ (റ), ഉമര്‍ (റ) തുടങ്ങിയ


പ്രവാചകശിഷ്യന്മാരും കൂടി നടത്തിയ ഒരു യാത്രയില്‍ ഒരാള്‍ അവരെ സേവിക്കാനായി


കൂടെ പോയിരുന്നു. അബൂബക്കറും ഉമറും (റ) ഉറങ്ങിയെഴുന്നേറ്റപ്പോള്‍


തങ്ങള്‍ക്കായി ഭക്ഷണം തയ്യാറാക്കി വെക്കേണ്ടതിനു പകരം പ്രസ്തുത സേവകനും


സുഖമായി ഉറങ്ങുന്നതാണ് കണ്ടത്. അപ്പോള്‍ ഒരാള്‍ മറ്റെയാളോട് പറഞ്ഞു: "ഇവന്‍


വല്ലാത്ത ഉറക്കക്കാരന്‍ തന്നെ!'' അവര്‍ അദ്ദേഹത്തെ ഉണര്‍ത്തിയതിനു ശേഷം


പറഞ്ഞു: "അല്ലാഹുവിന്റെ ദൂതന്റെയടുക്കല്‍ ചെന്ന് അബൂബക്കറും ഉമറും


താങ്കള്‍ക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും അവര്‍ ഭക്ഷണത്തിനായി


ആവശ്യപ്പെടുന്നുവെന്നും അറിയിക്കുക.'' ഇത് പ്രവാചകനോട് (സ്വ) പറഞ്ഞപ്പോള്‍


അദ്ദേഹം അയാളോടായി പറഞ്ഞു: "അവര്‍ക്ക് എന്റെ സലാം അറിയിക്കുകയും അവര്‍


ഭക്ഷിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് പറയുകയും ചെയ്യുക.'' പ്രവാചകപ്രതികരണം


കേട്ടപ്പോള്‍ അവര്‍ രണ്ടുപേരും ഉത്കണ്ഠാകുലരായി. അവര്‍ പ്രവാചകനടുത്തെത്തി


ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ട്


പറഞ്ഞയച്ചപ്പോള്‍ താങ്കള്‍ പറഞ്ഞത് ഞങ്ങള്‍ ഭക്ഷിച്ചു


കഴിഞ്ഞിട്ടുണ്ടെന്നാണെല്ലോ. ഞങ്ങള്‍ എന്താണു ഭക്ഷിച്ചത്?'' ദൈവദൂതര്‍


മറുപടി പറഞ്ഞു: "നിങ്ങളുടെ സഹോദരന്റെ മാംസമാണ് നിങ്ങള്‍


ഭക്ഷിച്ചിരിക്കുന്നത്. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ


സത്യം! നിങ്ങളുടെ പല്ലുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ മാംസം ഞാന്‍


കാണുന്നുണ്ട്.''- ആരുടെ പരദൂഷണമാണോ അവര്‍ പറഞ്ഞത് അയാളുടെ മാംസം- പരദൂഷണം


പറഞ്ഞവരുടെ പല്ലുകള്‍ക്കിടയില്‍ ഉണ്ടെന്നര്‍ഥം. അവര്‍ ദൈവദൂതരോട്


അഭ്യര്‍ഥിച്ചു: "ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനത്തിന്


തേടിയാലും!'' ദൈവദൂതര്‍ പറഞ്ഞു: "അയാളാണ് നിങ്ങള്‍ക്ക് വേണ്ടി


പാപമോചനത്തിന് അപേക്ഷിക്കേണ്ടത്.''(1)


ഈ സംഭവം നമുക്ക് പറഞ്ഞുതരുന്ന ഗൌരവതരമായ ചില കാര്യങ്ങളുണ്ട്. മുസ്ലിം


സഹോദരന്റെ

ഉറക്കശീലത്തെക്കുറിച്ചുള്ള കളിയാക്കിപ്പറച്ചില്‍ പോലും പരദൂഷണമാകുമെന്നും


അത് മ്ളേഛമായ കുറ്റകൃത്യവും സഹോദരന്റെ പച്ചയിറച്ചി തിന്നുന്നതിന്


സമാനമാണെന്നുമുള്ള കാര്യമാണ് ഒന്നാമത്തേത്. അങ്ങനെ ആരെപ്പറ്റിയെങ്കിലും


പരദൂഷണം പറഞ്ഞുകഴിഞ്ഞാല്‍ സ്വയം പൊറുക്കലിനെ തേടുകയോ പ്രവാചകനടക്കമുള്ള


മഹത്തുക്കളെല്ലാം ക്ഷമായാചനം നടത്തുകയോ ചെയ്യുകയല്ല, പ്രത്യുത


ആരെക്കുറിച്ചാണോ പരദൂഷണം പറഞ്ഞത് അയാളോട് ക്ഷമായാചനം നടത്തുകയും അയാള്‍


തന്നെക്കുറിച്ച് പരദൂഷണം പറഞ്ഞവര്‍ക്കുവേണ്ടി പാപമോചനത്തിനായി


പ്രാര്‍ഥിക്കുകയുമാണ് ചെയ്യേണ്ടത് എന്ന പാഠമാണ് രണ്ടാമത്തേത്.


ഇന്റര്‍നെറ്റ് പോലെയുള്ള മീഡിയകളും ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യല്‍


നെറ്റ്വര്‍ക്കുകളും വ്യാപകമായതിന്റെ ഫലമായി പരദൂഷണപ്രചരണം ഒരു ഹോബിയായി


കൊണ്ടുനടക്കുന്നവരുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ തൊലിയുരിക്കുന്ന


'ഞെട്ടിക്കുന്ന' വിവരങ്ങള്‍ പരമാവധി പേരിലെത്തിക്കുവാന്‍ ഇത്തരം മീഡിയകള്‍


വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പ്രസ്തുത വിവരങ്ങള്‍ സത്യസന്ധമാണോയെന്നു


പോലും അവ പ്രചരിപ്പിക്കുന്നവര്‍ പരിശോധിക്കുന്നില്ല. ആരോ അയച്ചു തന്നത്


തനിക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെക്കുറിച്ച് തൊലിയുരിക്കുന്ന


വിവരങ്ങളാണെങ്കില്‍ അത് തന്റെ കൈവശമുള്ള വിലാസങ്ങളിലേക്കെല്ലാം


ഫോര്‍വേര്‍ഡ് ചെയ്യുന്നതിനോ തന്റെ വാളില്‍ പോസ്റ് ചെയ്യുന്നതിനോ യാതൊരു


വൈമനസ്യവുമില്ലാത്ത അവസ്ഥ! തങ്ങള്‍ അപവാദപ്രചരണം നടത്തിയയാള്‍ തങ്ങള്‍


ആരോപിച്ച തിന്മകളുള്‍ക്കൊള്ളുന്നയാളാണെങ്കില്‍ പോലും പ്രസ്തുത തിന്മകളില്‍


നിന്ന് അയാള്‍ അകലുകയും താന്‍ ചെയ്ത തെറ്റുകളെക്കുറിച്ച് അല്ലാഹുവിന്റെ


മുന്നില്‍ അയാള്‍ ആത്മാര്‍ഥമായി ക്ഷമായാചനം നടത്തുകയും ചെയ്താല്‍ അല്ലാഹു


അയാള്‍ക്ക് പൊറുത്തുകൊടുക്കുമെന്നാണ് ക്വുര്‍ആന്‍ നമ്മെ


തെര്യപ്പെടുത്തുന്നത്. (39:53) പ്രസ്തുത തിന്മകളെ പൊതുജന


മധ്യത്തിലവതരിപ്പിച്ച് അയാളെ നാണംകെടുത്തിയവരുടെ കാര്യമോ? താന്‍


പ്രചരിപ്പിച്ച അപവാദങ്ങള്‍ എത്തിക്കഴിഞ്ഞ പതിനായിരങ്ങളോട് താന്‍


ആരോപണങ്ങളുന്നയിച്ച ആള്‍ പശ്ചാത്തപിച്ചിട്ടുണ്ടെന്നും അയാള്‍


സല്‍പാന്ഥാവിലെത്തിയിട്ടുണ്ടെന്ന് അറിയിക്കുവാനും അവരുടെ ധാരണകള്‍


തിരുത്തുവാനും അപവാദപ്രചാരകര്‍ക്ക് കഴിയുമോ? ഇല്ലെന്നുറപ്പാണ്.


മറ്റുള്ളവരുടെ തിന്മകള്‍ പ്രചരിപ്പിച്ചു നടക്കുന്നവര്‍ പരലോകത്തു വെച്ച്


പാപ്പരായിത്തീരുമെന്നും ആരുടെ തിന്മകളാണോ താന്‍ പ്രചരിപ്പിച്ചത് അവരുടെ


തിന്മകള്‍ താന്‍ ഏറ്റെടുക്കേണ്ടി വരുമെന്നും തന്റെ നന്മകള്‍ അയാള്‍ക്ക്


നല്‍കുമെന്നുമുള്ള പ്രവാചകന്റെ (സ്വ) മുന്നറിയിപ്പ്(2) തിന്മകളുടെ


പ്രചരണത്തിനായി ആധുനിക മീഡിയകളെ ഉപയോഗിക്കുന്നവരുടെ


കണ്ണുതുറപ്പിക്കേണ്ടതാണ്.


മദ്യപിച്ചതിന് പിടിക്കപ്പെടുകയും ശിക്ഷ നടപ്പാക്കുകയും ചെയ്ത സ്വഹാബിമാരിലൊരാളെ


ശപിക്കുകയും തെറിപറയുകയും ചെയ്ത

തന്റെ അനുചരന്മാരോട് "നിങ്ങളുടെ സഹോദരനെതിരില്‍ നിങ്ങള്‍ പിശാചിനെ


സഹായിക്കരുത്''(3) എന്നും "നിങ്ങള്‍ പറയേണ്ടത് അല്ലാഹുവേ, നീ അയാള്‍ക്ക്


പൊറുത്തുകൊടുക്കുകയും അയാളുടെ മേല്‍ കാരുണ്യം വര്‍ഷിക്കുകയും ചെയ്യേണമേ


എന്നുമാണ്''(4) പ്രവാചകന്‍ (സ്വ) പറഞ്ഞത്.’മദ്യപാനത്തെ പോലെയുള്ള ഗുരതരമായ


തിന്മ ചെയ്തയാളെപ്പോലും തെറി പറയുകയും ഭല്‍സിക്കുകയും ചെയ്യുകയല്ല പ്രത്യുത


അയാള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുകയും അല്ലാഹുവിന്റെ കാരുണ്യം അയാളില്‍


വര്‍ഷിക്കുന്നതിന് വേണ്ടി പ്രാര്‍ഥിക്കുകയുമാണ് വേണ്ടതെന്ന് പഠിപ്പിച്ച


പ്രവാചകന്റെ(സ്വ) അനുയായികള്‍ ഒരിക്കലും തന്നെ തന്റെ സഹോദരനെ കുറിച്ച്


അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന പതനത്തിലേക്ക് ആപതിച്ചുകൂടാ.


സത്യനിഷേധികളോട് പോലും ഗുണകാംക്ഷയോടു പെരുമാറണമെന്ന് പഠിപ്പിച്ച മതത്തിന്റെ


വാക്താക്കള്‍ എങ്ങനെയാണ് തന്റെ മുസ്ലിം സഹോദരനെ ശപിക്കുകയും പഴിക്കുകയും


ചെയ്യുന്ന പതനത്തിലെത്തിച്ചേരുന്നത്? ഒരാളെക്കുറിച്ച്


തെറിപറഞ്ഞുകൊണ്ടിരിക്കുന്നയാളോട് താങ്കള്‍ക്ക് താങ്കള്‍ തെറിപറയുന്നയാളെ


വ്യക്തിപരമായി അറിയുമോയെന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി അയാളെ ഒരിക്കല്‍


പോലും താന്‍ കാണുകയോ ടെലഫോണില്‍ പോലും സംസാരിക്കുകയും


ചെയ്തിട്ടില്ലായെന്നായിരുന്നു! തനിക്ക്് നേര്‍ക്കുനേരെ


പരിചയമില്ലാത്തയാളെക്കുറിച്ചാണെങ്കില്‍ പോലും മറ്റുള്ളവര്‍ പറഞ്ഞു തരുന്ന


തിന്മകള്‍ പ്രചരിപ്പിക്കുവാന്‍ യാതൊരു വൈമനസ്യവുമില്ലാതായിത്തീരുന്ന അവസ്ഥ


എന്തുമാത്രം വലിയ പാതകമാണ്!


നാം ചെയ്യുന്ന നന്മകള്‍ നമുക്കു തന്നെ ഉപകാരപ്പെടണമെന്നും താന്‍ ദുഷിച്ചു


പറഞ്ഞവര്‍ക്ക് അവ പതിച്ചു കൊടുക്കുന്ന

സ്ഥിതിയുണ്ടായിക്കൂടെന്നും ഓരോരുത്തരും തീരുമാനിച്ചാല്‍ വ്യക്തികള്‍


വിശുദ്ധരായിത്തീരുക മാത്രമല്ല, സമൂഹത്തില്‍ കുഴപ്പങ്ങളില്ലാത്ത സ്ഥിതി


സംജാതമായിത്തീരുകയും ചെയ്യും. നമ്മുടെ വാക്കോ പ്രവര്‍ത്തനമോ വഴി


കുഴപ്പങ്ങള്‍ തലപൊക്കിക്കൂടെന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ സ്വഹാബീ


സമൂഹത്തില്‍ നിലനിന്നിരുന്നത് പോലെയുള്ള സാഹോദര്യം നമ്മുടെ സമൂഹത്തിലും


നിലനില്‍ക്കുന്ന സ്ഥിതി സംജാതമാകും. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ


ആമീന്‍)


1, ഇബ്നു കഥീര്‍ (റ) സൂറത്തുല്‍ ഹുജറാത്തിന്റെ തഫ്സീറില്‍ ഉദ്ധരിച്ച ഈ സംഭവം


സ്വഹീഹായ പരമ്പരയോടുകൂടിയുള്ളതാണെന്ന് ശൈഖ്

അല്‍ബാനി സ്ഥിരീകരിച്ചിട്ടുണ്ട്. സില്‍സിലത്തു സ്വഹീഹ. ഹദീഥ്: 2608, 2,


സ്വഹീഹുല്‍ ബുഖാരി, 3, സ്വഹീഹുല്‍ ബുഖാരി, 4, സുനനു അബൂദാവൂദ്, കിത്താബുല്‍


ഹുദൂദ്. ഇതിന്റെ നിവേദനം സ്വഹീഹാണെന്ന് ഇമാം അല്‍ബാനി


സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വഹീഹു അബൂദാവൂദ്. ഹദീഥ്: 3759
 
  • Page 1 of 1
  • 1
Search:


Copyright MyCorp © 2024